കൊച്ചി: ശീമാട്ടി കൊച്ചി ഷോറൂമിന്റെ രണ്ടാംനിലയിലെ മെൻസ് സ്‌റ്റുഡിയോയിൽ ലൂയി ഫിലിപ്‌സ്, വാൻ ഹ്യൂസെൻ, അലൻ സോളി എന്നീ ബ്രാൻഡുകളുടെ എക്‌സ്‌ക്ളുസീവ് പ്ളാറ്രിനം കൗണ്ടറിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് ആറിന് നടക്കും. തുടർന്ന്, പ്ലാറ്രിനം കൗണ്ടറിൽ നിന്ന് 4,999 രൂപയ്ക്ക് പർച്ചേസ് ചെയ്യുന്ന ആദ്യ 50 പേർക്ക് 2,999 രൂപയുടെ ഡഫിൾ ബാഗ് സമ്മാനമായി ലഭിക്കും.
പ്രമോഷണൽ ആക്‌ടിവിറ്രികളിൽ വിജയിച്ചവർക്ക് 2,000 രൂപയുടെ ഗിഫ്‌റ്ര് വൗച്ചറുകളും ഉദ്ഘാടന വേളയിൽ നൽകും. വിപുലമായ വസ്‌ത്രനിരയാണ് പ്ളാറ്രിനം കൗണ്ടറിൽ അണിനിരത്തുന്നത്. മികച്ച ആനുകൂല്യങ്ങളോടെ പുത്തൻ ഫാഷൻ ബ്രാൻഡുകൾ സ്വന്തമാക്കാനുള്ള അവസരമാണ് പ്ളാറ്റിനം കൗണ്ടർ ഒരുക്കുന്നതെന്ന് ശീമാട്ടി സി.ഇ.ഒയും ഡിസൈനറുമായ ബീന കണ്ണൻ പറഞ്ഞു.