kerala-ranji

ഹൈദരാബാദ്: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഹൈദരാബാദിനെതിരെ കേരളത്തിന് മോശം തുടക്കം. തലേ ദിവസം പെയ്ത കനത്ത മഴമൂലം വൈകിത്തുടങ്ങിയ മത്സരത്തിൽ ഒന്നാം ദിനം സ്റ്റമ്പെടുക്കുമ്പോൾ കേരളം ഒന്നാം ഇന്നിംഗ്സിൽ 7 വിക്കറ്റ് നഷ്ടത്തിൽ 127 റൺസ് എന്ന നിലയിൽ തകർച്ചയിലാണ്.

അക്ഷയ് ചന്ദ്രനും (7), ബേസിൽ തമ്പിയുമാണ് (0) കളി നിറുത്തുമ്പോൾ ക്രീസിൽ. സൽമാൻ നിസാറിനും (37), നായകൻ സച്ചിൻ ബേബിക്കം (23) മാത്രമാണ് കേരളത്തിന്റെ ബാറ്രിംഗ് നിരയിൽ അല്പമെങ്കിലും പിടിച്ചു നിൽക്കാനായത്. ഓപ്പണർ പി.രാഹുലും സഞ്ജുവിന് പകരം ടീമിലെത്തിയ രോഹൻ പ്രേമും പൂജ്യരായി പുറത്തായി. റോബൻ ഉത്തപ്പ (9), ജലജ് സക്സേന (10) എന്നിവരും നിരാശപ്പെടുത്തി. ഹൈദരാബാദിനായി രവി കിരൺ മൂന്നും മുഹമ്മദ് സിറാജ് രണ്ടും വിക്കറ്രുകൾ വീഴ്ത്തി.

കഴിഞ്ഞ രണ്ട് മത്സരത്തിലും കേരളം തോറ്രിരുന്നു.