kavitha-

മോഹമെന്ന പക്ഷീ പറയൂ...
എവിടെയാണ് നിന്റെ കൂട്?
മനസോ, മൃദുലവികാരങ്ങളോ
ഏതാണ് നിന്റെ വീട്?


മല്ലികളംബം എയ്‌തു നീ
മനസിൽ മല്ലീകരനായ് വരുന്ന നേരം.
അനഘനിമിഷത്തിൻ അനുഭൂതിയിൽ
എഴുതാതെയെഴുതുന്നു വാങ്‌മയ ചിത്രങ്ങൾ


മാഘമാസത്തിൽ മല്ലികപ്പൂവുകൾ
മധുവിധു കൊണ്ടാടും യാമിനിയിൽ
ഓർമ്മയിൽ തെളിയുമാ കരിമിഴികൾ-
ഒഴിയാത്ത നോവിൻ കാർമേഘപാളികൾ


വഴിതെറ്റി എത്തുന്നു ജീവിതയാത്രയിൽ
വിധിയുടെ രൂപത്തിൽ അഷ്‌ടരാഗങ്ങൾ!
ജീവന്മൃതനായ്‌ക്കഴിയുമ്പോഴറിയുന്നു.
കൂടില്ലാപക്ഷികൾ- വ്യാമോഹങ്ങൾ.