കൊച്ചി: ഹ്യുണ്ടായിയുടെ പുത്തൻ സെഡാൻ മോഡലായ ഓറയുടെ ബുക്കിംഗ് ആരംഭിച്ചു. ജനുവരി 21നാണ് ഓറയുടെ ആഗോള ലോഞ്ചിംഗ്. 10,000 രൂപ കൊടുത്ത് ഉപഭോക്താക്കൾക്ക് ഓറ ബുക്ക് ചെയ്യാം. ബി.എസ്-6 മലനീകരണ ചട്ടങ്ങൾ പാലിക്കുന്നതാണ് ഓറയുടെ പെട്രോൾ, ഡീസൽ എൻജിനുകൾ.
ബി.എസ്-6ൽ 1.2 ലിറ്റർ ഡീസൽ എൻജിൻ അവതരിപ്പിക്കുന്ന ആദ്യ കാർ നിർമ്മാതാക്കളാണ് ഹ്യുണ്ടായ്. 1.2 ലിറ്റർ പെട്രോൾ എൻജിൻ, 1.0 ലിറ്റർ ടർബോ എൻജിൻ എന്നിവയും ഓറയ്ക്കുണ്ട്. ആകർഷകമായ അഞ്ച് നിറങ്ങളിൽ ഓറ ലഭിക്കും. സെൻസസ് സ്‌പോർട്ടിനെസ് എന്ന വാക്കിനെയാണ് ഓറ പ്രതിനിധീകരിക്കുന്നതെന്ന് ഹ്യുണ്ടായ് സെയിൽസ്, സർവീസ് ആൻഡ് മാർക്കറ്രിംഗ് ഡയറക്‌ടർ തരുൺ ഗാർഗ് പറഞ്ഞു.