2018
മേയ് 9 - ഇറാനുമായുള്ള ആണവകരാറിൽ നിന്ന് അമേരിക്ക പിന്മാറുമെന്നും ഇറാനെതിരെ കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്നും പ്രസിഡന്റ് ട്രംപിന്റെ പ്രഖ്യാപനം.
മേയ് 21: ഇറാൻ ആണവ പദ്ധതി ഉപേക്ഷിക്കണം എന്നതുൾപ്പെടെ 12 ഉപാധികൾ അമേരിക്ക നൽകി. അവ പാലിച്ചില്ലെങ്കിൽ ഉപരോധം എന്ന് ഭീഷണി. ഇറാൻ ഉപാധികൾ തള്ളി
ആഗസ്റ്റ് :7 അമേരിക്ക ആദ്യ ഘട്ട ഉപരോധങ്ങൾ പ്രഖ്യാപിച്ചു. കോടിക്കണക്കിന് ഡോളറിന്റെ ബോയിംഗ് വിമാന ഇടപാട് റദ്ദാക്കി. ഇറാന് സ്വർണം വിൽക്കുന്നതും നിരോധിച്ചു.
നവംബർ : 5 രണ്ടാം ഘട്ട ഉപരോധങ്ങൾ. ഇറാന്റെ എണ്ണ ഇറക്കുമതിക്ക് നിരോധനം.
2019
ഏപ്രിൽ 8 - ഇറാന്റെ സൈന്യമായ ഇസ്ലാമിക് റവലൂഷണറി ഗാർഡിനെ ഭീകര ഗ്രൂപ്പായി പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചു. സൈനിക നേതാക്കൾക്ക് യാത്രാ വിലക്കും സാമ്പത്തിക ഉപരോധവും
മേയ് 5 മേഖലയിൽ ബോംബർ വിമാനങ്ങൾ ഉൾപ്പെടെയുള്ള സൈനിക വിന്യാസം അമേരിക്ക പ്രഖ്യാപിച്ചു.
മേയ് 8 ട്രംപ് ആണവകരാറിൽ നിന്ന് പിന്മാറിയതിന്റെ ഒന്നാം വാർഷികത്തിന്റെ തലേന്ന് യുറേനിയം ശേഖരം വർദ്ധിപ്പിക്കുമെന്നും ആണവായുധ ഗ്രേഡിൽ യുറേനിയം സമ്പുഷ്ടീകരണം നടത്തുമെന്നും ഇറാൻ പ്രഖ്യാപിച്ചു.
മേയ് 12: ഫൂജൈറയിൽ സൗദി, നോർവേ, യു. എ. ഇ എന്നീ രാജ്യങ്ങളുടെ നാല് എണ്ണക്കപ്പലുകളിൽ സ്ഫോടനം. പിന്നിൽ ഇറാൻ ആണെന്ന് അമേരിക്കയുടെ ആരോപണം.
ജൂൺ 13: നോർവേയുടെയും ജപ്പാന്റെയും എണ്ണക്കപ്പലുകളിൽ സ്ഫോടനം. ഉത്തരവാദി ഇറാനാണെന്ന് വീണ്ടും അമേരിക്ക.
ജൂൺ 19: ഹോർമൂസ് കടലിടുക്കിൽ യു. എസ് നേവിയുടെ ഡ്രോൺ ഇറാൻ മിസൈലാക്രമണത്തിൽ തകർത്തു. ഇറാനെതിരെ വ്യോമാക്രമണത്തിന് ഉത്തരവിട്ട ട്രംപ് പൊടുന്നനെ ഉത്തരവ് റദ്ദാക്കി.
ജൂലായ് 4:ഇറാന്റെ എണ്ണടാങ്കർ ഗ്രെയ്സ് -1 ബ്രിട്ടൻ പിടിച്ചെടുത്തു.
ജൂലായ് 10: ബ്രിട്ടന്റെ ഹെറിറ്റേജ് ടാങ്കർ വളഞ്ഞ ഇറാൻ സൈന്യത്തെ ബ്രിട്ടീഷ് യുദ്ധക്കപ്പൽ തുരത്തി.
ജൂലായ് 21: ബ്രിട്ടീഷ് എണ്ണ ടാങ്കർ സ്റ്റെന ഇംപെറോ ഇറാൻ സേന പിടിച്ചെടുത്തു.
ആഗസ്റ്റ് 15: ബ്രിട്ടീഷ് ടാങ്കർ മോചിപ്പിക്കാൻ ബ്രിട്ടൻ സമ്മതിച്ചു. സിറിയയിലേക്ക് പോകരുതെന്ന് ഉപാധി
സെപ്റ്റംബർ 14:സൗദിയിലെ എണ്ണപ്പാടങ്ങളിലും റിഫൈനറിയിലും ഡ്രോൺ, മിസൈൽ ആക്രമണം. ലോകത്തെ എണ്ണ ഉൽപ്പാദനത്തിന്റെ മൂന്നിലൊന്ന് നിലച്ചു. ആക്രമണം നടത്തിയത് ഇറാൻ ആണെന്ന് അമേരിക്കയും സൗദിയും. ഇറാൻ അത് നിഷേധിച്ചു.
സെപ്റ്റംബർ 27: ഇറാൻ സ്റ്റെന ഇംപെറ കപ്പൽ മോചിപ്പിച്ചു
ഒക്‌ടോബർ 11:ജെദ്ദ തീരക്കടലിൽ ഇറാൻ എണ്ണടാങ്കറിൽ രണ്ട് സ്ഫോടനങ്ങൾ. സൗദി അറേബ്യ മിസൈൽ പ്രയോഗിച്ചതാണെന്ന് ഇറാൻ. സംഘർഷം തുടരുന്നു.
2020
ജനുവരി 3: അമേരിക്ക ഇറാൻ സൈനിക കമാൻഡറെ വധിച്ചു. പശ്ചിമേഷ്യ ഭീതിയിൽ.