തിരുവനന്തപുരം: കരമന നെടുങ്കാട് പള്ളിത്താനം ഹരിശ്രീയിൽ കെ.വേലായുധൻ നായർ (77, റിട്ട. ഡെപ്യൂട്ടി തഹസിൽദാർ ) നെടുങ്കാട് ഇലങ്കം തത്വമസിയിൽ നിര്യാതനായി. കരമന സഹകരണ ബാങ്ക്, തിരുവനന്തപുരം സർവീസ് സഹകരണ ബാങ്ക് എന്നിവിടങ്ങളിൽ ഭരണസമിതി അംഗമായിരുന്നു.ഭാര്യ: ലളിത കുമാരി. മക്കൾ:എൽ.വി.ഹരികുമാർ (തിരുവനന്തപുരം സർവീസ് സഹകരണ ബാങ്ക്, കേന്ദ്ര സാഹിത്യ അക്കാഡമി ഉപദേശക സമിതി അംഗം), വി.എൽ.ശ്രീദേവി (സർവേ ഡിപ്പാർട്ടമെന്റ്), എൽ.വി.ശ്രീകുമാർ (സെക്രട്ടറി, കരമന സോഷ്യൽ വെൽഫയർ സഹകരണ സംഘം). മരുമക്കൾ: ഏ.സതീഷ് കുമാർ (സർക്കിൾ ഇൻസ്‌പെക്ടർ,പൊലീസ് ടെലികമ്മ്യുണിക്കേഷൻ), വി.എസ്.ദീപ്തി, രേഖ വി.ആർ. സംസ്കാരം: ഇന്ന് രാവിലെ 11.15 ന് ശാന്തികവാടത്തിൽ.