ലോകാവസാനം മുന്നിൽ കണ്ടു തങ്ങൾക്ക് സുരക്ഷിതമായി കഴിയാന്‍ ആഡംബരബങ്കറുകൾ നിർമ്മിക്കുകയാണ് ശതകോടീശ്വരൻമാർ..ബിൽ ഗേറ്റ്സിന് വരെ തന്റെ വീടിനോട് ചേർന്ന് ഇത്തരം ബങ്കർ ഉണ്ടെന്ന് റിപ്പോർട്ടുകളുണ്ട്..
ഒരുവർഷം വരെയുള്ള ആഹാരം സംഭരിച്ചു വയ്ക്കാൻ സാധിക്കുന്നതും ഭൂമികുലുക്കത്തെ പോലും പ്രതിരോധിക്കാൻ സാധിക്കുന്നതും ആണ് ഈ ബങ്കറുകൾ.
വലിയ കമ്പനികൾ അവരുടെ ജീവനക്കാരെ മുഴുവൻ രക്ഷിക്കാൻ കഴിയുന്ന ബങ്കറുകൾ വരെ നിർമ്മിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.. ഇത്തരം പല ബങ്കറുകളും ഒരു ഫൈവ് സ്റ്റാർ ഷെൽട്ടറിന് തുല്യമാണ്.
ആണവയുദ്ധം, ഭൂമികുലുക്കം എന്നിവയെ ഈ ബങ്കറുകൾക്ക് പ്രതിരോധിക്കാൻ സാധിക്കും. മികച്ച പവർ സിസ്റ്റം, വാട്ടർ പ്യൂരിഫിക്കേഷൻ സിസ്റ്റം, ബ്ലാസ്റ്റ് വാൽവ്സ്, ന്യൂക്ലിയർ ബയോളജിക്കൽ എയർ ഫിൽട്ടറേഷൻ സംവിധാനം എന്നിവ ഇവയുടെ ഉള്ളിൽ സജ്ജമാക്കിയിട്ടുണ്ട്.ചില ബങ്കറുകളിൽ ഹൈഡ്രോപോണിക്ക് ഗാർഡൻ വരെ ഉണ്ട്.. ഒരു വലിയ കമ്മ്യൂണിറ്റിക്ക് കഴിയാൻ സാധിക്കുന്ന തരം ബങ്കറുകൾ വരെ നിർമ്മിക്കുന്നവരുമുണ്ട്.. ദുരന്തം ഉണ്ടായാൽ ഡോക്ടർമാരും അദ്ധ്യാപകരും അടങ്ങിയ ഒരു കമ്മ്യൂണിറ്റിയെ രക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടിയുള്ളതാണിത്.
ചെക്ക് റിപ്പബ്ലിക്കിലെ 'ദി ഒപ്പിഡിയം' ആണ് നിലവിൽ ലോകത്തിലെ ഏറ്റവും വലിയ ബില്യണർ ബങ്കർഎന്നറിയപ്പെടുന്നത്. 1984 ലാണ് സോവിയറ്റ് യൂണിയനും ചെക്കോസ്ലോവാക്യയും ചേർന്ന് ഇതിന്റെ നിർമ്മാണം ആരംഭിച്ചത്. 77,000 ചതുരശ്രയടിയുള്ള അണ്ടർ ഗ്രൗണ്ട് ബങ്കർ ആണിത്. അണ്ടർഗ്രൗണ്ട് ഗാർഡന്‍ , പൂൾ, സ്പാ , സിനിമ ഹാൾ എന്നിവയെല്ലാം ഉള്ളിലുണ്ട്. ദീർഘകാലം ഈ ബങ്കറുകളിൽ ജീവിക്കേണ്ടി വന്നാൽ ഇതിനുള്ളിലെ ജീവിതം വിരസമാകാതെ നോക്കാനാണ് ഈ സംവിധാനങ്ങളെന്നാണ് നിർമ്മാതാക്കളുടെ വാദം.
സൗത്ത് ഡക്കോട്ടയ്ക്ക് സമീപം ബ്ലാക്ക് ഹിൽസിലുള്ള ബങ്കർ 575 മിലിട്ടറി ബങ്കറുകൾ ചേർത്താണ് നിർമ്മിച്ചിരിക്കുന്നത്. 5,000 പേരെ ഒരേസമയം ഇവിടെ സംരക്ഷിക്കാൻ സാധിക്കും. 200,000 ഡോളർ വരെയാണ് ഇതിന്റെ നിർമ്മാണച്ചെലവ്. ഇനി കൂടുതൽ ആഡംബരങ്ങൾ വേണ്ട ആളുകൾക്ക് 'ആധുനിക കാല നോഹയുടെ പേടക'ത്തിനു തുല്യമായ സംവിധാനങ്ങൾ നല്‍കുന്നുണ്ട്. തടിയിൽ തീർത്ത ഈ ബങ്കറുകൾ 2,500 ചതുരശ്രയടിയിൽആണ് ആരംഭിക്കുന്നത്. ഉടമയ്ക്ക് ഇഷ്ടാനുസരണം ഇത് റിനോവേറ്റ് ചെയ്യാനും അവസരമുണ്ട്.