മലപ്പുറം: വളാഞ്ചേരിയിൽ പാചക വാതക ടാങ്കർ ലോറി മറിഞ്ഞു. വട്ടപ്പാറ വളവിലാണ് അപകടം സംഭവിച്ചത്. നേരിയ തോതിൽ വാതക ചോർച്ചയുള്ളതിനാൽ ഇതുവഴിയുള്ള ഗതാഗതം തിരിച്ചുവിടുകയാണ്.
വട്ടപ്പാറ വളവിൽ ടാങ്കർ ലോറി അപകടങ്ങൾ പതിവാണ്. കഴിഞ്ഞ വർഷം നാല് തവണയാണ് ഇവിടെ അപകടം നടന്നത്.