തിരുവനന്തപുരം: കൗമുദി ടിവി ചാനലിലൂടെ പ്രശസ്തനായ വാവ സുരേഷ് പിടികൂടിയ അപൂർവയിനം പാമ്പായ യെല്ലോ ആൻഡ് ബ്ളാക്ക് ബാൻഡഡ് ക്രെയിറ്റിനെ തിരുവനന്തപുരം മൃഗശാലയ്ക്ക് കൈമാറി. അത്യുഗ്രവിഷമുള്ള പാമ്പാണിത്. സംസ്ഥാനത്ത് അപൂർവമായി മാത്രം കാണപ്പെടുന്ന ഇൗ പാമ്പിനെ മലയിൻകീഴിലെ കരിപ്പൂരിൽ നിന്നാണ് കഴിഞ്ഞദിവസം പിടികൂടിയത്. രാത്രി റോഡിലൂടെ നീങ്ങുന്ന ഭയങ്കരൻ പാമ്പിനെ കണ്ട് നാട്ടുകാരാണ് വാവസുരേഷിനെ വിളിച്ചത്. രാജവെമ്പാലയാണെന്നായിരുന്നു ആദ്യ ധാരണ. എന്നാൽ പിടികൂടിയപ്പോഴാണ് സംഗതി അതിഭയങ്കരനായ യെല്ലോ ആൻഡ് ബ്ളാക്ക് ബാൻഡഡ് ക്രെയിറ്റാണെന്ന് മനസിലായത്.
ഇത് ഇൗയാഴ്ചത്തെ കൗമുദി ടി.വി. ചാനലിലെ വാവസുരേഷ് ഷോയിൽ കാണിക്കും.