ആന്റി ഓക്സിഡന്റ് ഗുണങ്ങളേറെയുള്ളതും രോഗപ്രതിരോധശേഷിയുള്ളതുമായ വെളുത്തുള്ളി പലതരത്തിൽ കഴിക്കാമെങ്കിലും പാലിൽ ചേർത്ത് തിളപ്പിച്ച് കഴിക്കുമ്പോൾ ഔഷധഗുണമേറും. രണ്ട് ഗ്ളാസ് പാലിന് അഞ്ച് എന്ന ക്രമത്തിൽ വെളുത്തുള്ളി ചതച്ചോ അരിഞ്ഞോ ചേർത്ത് തിളപ്പിച്ചെടുത്ത പാലാണ് ഉപയോഗിക്കേണ്ടത്.
ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ ഏറെ നല്ലതാണിത്. (കൊളസ്ട്രോളുള്ളവർ പാടനീക്കി വേണം പാൽ കുടിക്കാൻ) ആസ്ത്മയ്ക്കും വെളുത്തുള്ളി പാൽ ശമനം നൽകും. മഞ്ഞപ്പിത്തത്തിന് മികച്ച പ്രതിവിധിയാണ് വെളുത്തുള്ളിയിട്ടു തിളപ്പിച്ച പാൽ. ഇതിലെ എൻസൈമുകൾ ലിവറിന്റെ പ്രവർത്തനം കൃത്യമാക്കും. അസിഡിറ്റി കാരണം പാൽ കുടിക്കാത്തവർക്കും വെളുത്തുള്ളി ചേർത്ത് തിളപ്പിച്ച പാൽ ഉത്തമമാണ്. നെഞ്ചെരിച്ചിൽ ഇല്ലാതാകാനും ഇത് സഹായിക്കും. രക്തയോട്ടം സുഗമമാക്കാൻ സഹായകമാണിത്. മികച്ച ഉറക്കം നൽകാനും വെളുത്തുള്ളി ചേർത്ത് തിളപ്പിച്ച പാലിന് കഴിവുണ്ട്. ദഹനപ്രശ്നങ്ങൾ ഇല്ലാതാക്കാനും ഉന്മേഷം പകരാനും കഴിവുണ്ട് ഈ പാനീയത്തിന്.