shain

കൊച്ചി: ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂർത്തിയാക്കാൻ തയ്യാറാവാതെ വീണ്ടും പ്രധിഷേധവുമായി ഷെയ്ൻ നിഗം രംഗത്തെത്തി. കൂടുതൽ പ്രതിഫലം താരത്തെ ഡബ്ബ് ചെയ്യില്ലെന്നാണ് ഷെയ്നിന്റെ നിലപാട്. ജനുവരി അഞ്ചിനുള്ളിൽ ഡബ്ബിംഗ് പൂർത്തിയാക്കണമെന്നായിരുന്നു നിർമാതാക്കളുടെ ആവശ്യം . ഇക്കാര്യം ചൂണ്ടിക്കാട്ടി ഷെയ്ന് കത്ത് നൽകിയിരുന്നു. എന്നാൽ ഡബ്ബിംഗ് പൂർത്തിയാക്കാൻ ഷെയ്ൻ ഇതുവരെ തയ്യാറായിട്ടില്ല

2017 ലാണ് ഉല്ലാസം സിനിമയുടെ ചർച്ചകൾ ആരംഭിക്കുന്നത്. ഇതിന്റെ ഭാഗമായി 27 ലക്ഷം രൂപ ഷെയ്ന് കൈമാറിയിരുന്നു. എന്നാൽ ഇപ്പോൾ തനിക്ക് 45 ലക്ഷം രൂപ വേണം എന്നാണ് ഷെയ്നിന്റെ ആവശ്യം. ഒൻപതാം തീയതി നടക്കുന്ന അമ്മയുടെ നിർവാഹക സമിതി യോഗത്തിൽ പ്രശനം അവതരിപ്പിക്കാനാണ് ഷെയ്നിന്റെ തീരുമാനം.


കഴിഞ്ഞ മാസം പത്തൊൻപതിനു ചേർന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നിർവാഹക സമിതി യോഗത്തിലാണ് ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂർത്തിയാക്കാൻ അറിയിച്ച് ഷെയ്‌ന് കത്തു നൽകിയത്. ഡബ്ബിംഗ് പൂർത്തിയാക്കിയില്ലെങ്കിൽ തുടർചർച്ചകൾ ഉണ്ടാവില്ലെന്ന് നേരത്തെ നിർമാതാക്കളുടെ സംഘടന വ്യക്തമാക്കിയിരുന്നു. ഷെയ്ൻ തയ്യാറായില്ലെങ്കിൽ മറ്റൊരാളെവച്ച് ഡബ്ബിംഗ് പൂർത്തിയാക്കിയാക്കാൻ ഉദ്ദേശിക്കുന്നതായും അസോസിയേഷൻ വ്യക്തമാക്കി.