suresh-gopi-k-surendran

സുരേഷ് ഗോപിയുടെത് അനന്തമായ കഴിവുകളാണെന്നും പാർട്ടി അത് ഉപയോഗിക്കുമെന്നും ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ. തൃശൂരിൽ സുരേഷിനെ മത്സരിപ്പിച്ചതുകൊണ്ട് ബി.ജെ.പിക്ക് വലിയ മുന്നേറ്റമാണ് അവിടെ ഉണ്ടായതെന്നും സുരേന്ദ്രൻ വ്യക്തമാക്കി. കൗമുദി ടിവിയുടെ 'സ്ട്രെയിറ്റ് ലൈനിൽ' സംസാരിക്കവെയാണ് അദ്ദേഹം മനസു തുറന്നത്.

കെ.സുരേന്ദ്രന്റെ വാക്കുകൾ-

'തീർച്ചയായിട്ടും സുരേഷ് ഗോപിയെ തൃശൂരിൽ മത്സരിപ്പിച്ചതുകൊണ്ട് ഒരുപാട് ഗുണങ്ങൾ ഉണ്ടായിട്ടുണ്ട്. മൂന്ന് ലക്ഷം വോട്ടല്ലേ ഞങ്ങൾക്ക് കിട്ടിയത്. അദ്ദേഹത്തിന്റെ പരിമിതമായ സമയവും അനന്തമായ കഴിവുകളും പാർട്ടി ഉപയോഗിക്കുന്നുണ്ട്'.

കേന്ദ്ര മന്ത്രിസഭയിൽ അഴിച്ചു പണിയുണ്ടായേക്കുമെന്ന് കഴിഞ്ഞദിവസം റിപ്പോർട്ടുകളുണ്ടായിരുന്നു. കേരളത്തിൽ നിന്ന് സുരേഷ് ഗോപിക്കും കുമ്മനം രാജശേഖരനുമാണ് സാധ്യത കൽപ്പിക്കുന്നത്. സംസ്ഥാന അധ്യക്ഷ പദവിയിൽ നിയോഗിക്കപ്പെട്ടില്ലെങ്കിൽ കുമ്മനമാകും മന്ത്രിസഭയിൽ എത്താൻ സാധ്യതയെന്നും സൂചനയുണ്ട്.