kaumudy-news-headlines

1. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ വിടുതല്‍ ഹര്‍ജി വിചാരണ കോടതി തള്ളി. തള്ളിയത് പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കണം എന്ന ആവശ്യം. കൊച്ചിയില്‍ ഈ കേസ് പരിഗണിക്കാന്‍ രൂപീകരിച്ച പ്രത്യേക കോടതി ആണ് ദിലീപിന്റെ ഹര്‍ജി പരിഗണിച്ചത്. ഇതോടപ്പം കേസിലെ പത്താം പ്രതി വിഷ്ണുവിന്റെ വിടുതല്‍ ഹര്‍ജിയും കോടതി തള്ളി. തനിക്ക് എതിരെ ഉള്ള തെളിവുകള്‍ നില നില്‍ക്കുന്നില്ല എന്നായിരുന്നു ദിലീപിന്റെ വാദം


2. കേസില്‍ ദിലീപിന് എതിരെ പ്രഥമ ദൃഷ്ട്യാ തെളിവ് ഉണ്ടെന്നും കുറ്റ പത്രത്തില്‍ നിന്ന് ഒഴിവാക്കാന്‍ സാധ്യമല്ല എന്നും പ്രത്യേക കോടതി ജഡ്ജി ഹണി വര്‍ഗീസ് വ്യക്തം ആക്കി. കേസില്‍ ദിലീപ് നേരിട്ട് ഹാജരാകാത്തതില്‍ കോടതി അതൃപ്തി രേഖ പെടുത്തി. ദിലീപിന്റെയും പത്താം പ്രതിയുടേയും വിടുതല്‍ ഹര്‍ജി കൂടി തള്ളിയ സാഹചര്യത്തില്‍ കേസില്‍ തിങ്കളാഴ്ച്ച പ്രതികള്‍ക്ക് മേല്‍ കുറ്റം ചുമത്തും. കുറ്റം ചുമത്തുന്ന നടപടി പത്തു ദിവസം വൈകിപ്പിക്കണം എന്ന ആവശ്യം അംഗീകരിക്കാന്‍ ആകില്ലെന്ന് കോടതി വ്യക്തം ആക്കി. വിടുതല്‍ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കും എന്ന് ദിലീപിന്റെ അഭിഭാഷകന്‍ അറിയിച്ചു
3. മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഉത്തര്‍പ്രദേശില്‍ വച്ചാണ് ഇദ്ദേഹത്തെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. നിയമ ഭേദഗതിക്ക എതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് ഇദ്ദേഹത്തെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. നേരത്തെ മുംബയ് പൊലീസും കണ്ണന്‍ ഗോപിനാഥനെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ കശ്മീരില്‍ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ച് ആണ് മലയാളി ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍ ഐ.എ.എസ് ജോലി രാജിവച്ചത്
4. രാജ്യത്ത് നടക്കുന്നത് തെറ്റാണെന്ന് തോന്നിയിട്ടും മൗനം പാലിക്കാത്തവര്‍ രാജ്യദ്രോഹികള്‍ ആണെന്ന് ആയിരുന്നു അദ്ദഹത്തിന്റെ അഭിപ്രായം. തീരുമാനങ്ങള്‍ എടുക്കാന്‍ ഉള്ള അധികാരം സര്‍ക്കാരിന് ഉണ്ടെന്നും എന്നാല്‍ അവയ്ക്ക് എതിരെ പ്രതികരിക്കാന്‍ ഉള്ള അവകാശം നിഷേധിക്കാന്‍ സര്‍ക്കാരിന് ഇല്ലെന്നും കണ്ണന്‍ ഗോപി നാഥന്‍ അന്ന് പറഞ്ഞിരുന്നു. കോട്ടയം ജില്ലയിലെ പുതുപ്പള്ളി സ്വദേശിയും 2012 ബാച്ചിലെ ഉദ്യോഗസ്ഥനും ആയ കണ്ണന്‍ ഗോപിനാഥന്‍ ദാദ്ര നഗര്‍ ഹവേലിയിലെ കളക്ടറും ആയിരുന്നു.
5. റെയില്‍വേയില്‍ 100 റൂട്ടുകളില്‍ 150 സ്വകാര്യ ട്രെയിനുകള്‍ ഓടിക്കാനുള്ള പദ്ധതിയുമായി റെയില്‍വേ മന്ത്രാലയവും നീതി ആയോഗും. ആകെ 22,500 കോടിയുടേത് ആണ് പദ്ധതി. മുംബയ് സെന്‍ട്രല്‍ ഡല്‍ഹി, ഡല്‍ഹി പട്ന, അലഹബാദ് പുണെ, ദാദര്‍ വഡോദര തുടങ്ങിയ നൂറോളം റൂട്ടുകളില്‍ സ്വകാര്യ ട്രെയിനുകള്‍ ഓടിക്കാന്‍ ആണ് പദ്ധതി. തത്പര കക്ഷികള്‍ക്ക് അഭിപ്രായം രേഖപ്പെടുത്താന്‍ ഉള്ള ഡിസ്‌കഷന്‍ പേപ്പറാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. ഇതില്‍ 100 റൂട്ടുകള്‍ 1012 ക്ലസ്റ്ററുകള്‍ ആയി തിരിച്ചിരിക്കുന്നു. സ്റ്റേഷനുകളില്‍ നിര്‍ത്തുന്ന സമയം, നിരക്ക്, കോച്ചുകള്‍ നിശ്ചയിക്കുന്നത് തുടങ്ങിയ കാര്യങ്ങള്‍ സ്വകാര്യ ട്രെയിന്‍ ഉടമകള്‍ക്ക് തീരുമാനം എടുക്കാനാവും. നൂതന സാങ്കേതിക വിദ്യയും ലോകോത്തര സേവനവും ലഭ്യമാക്കാന്‍ ഇതിലൂടെ സാധിക്കും എന്നാണ് മന്ത്രാലയവും നീതി ആയോഗും ഉറപ്പു പറയുന്നത്.
6.സിനിമാ വിലക്കില്‍ അനുരഞ്ജന ചര്‍ച്ചകള്‍ നിലനില്‍ക്കെ, വീണ്ടും വെല്ലുവിളിയുമായി നടന്‍ ഷെയ്ന്‍ നിഗം. പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കണം എന്ന നിര്‍മ്മാതാക്കളുടെ ആവശ്യം തള്ളി നടന്‍ ഷെയ്ന്‍ നിഗം. നാളെയ്ക്കകം ഉല്ലാസത്തിന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കണം എന്നായിരുന്നു നിര്‍മ്മാതാക്കളുടെ ആവശ്യം. എന്നാല്‍ ഈ സിനിമയുമായി ബന്ധപ്പെട്ട് പ്രതിഫല തര്‍ക്കം നിലനില്‍ക്കുന്നുണ്ട് എന്നും കൂടുതല്‍ പ്രതിഫലം നല്‍കാതെ ഡബ്ബിംഗ് പൂര്‍ത്തിയാക്കില്ല എന്നുമാണ് ഷെയ്‌ന്റെ നിലപാട്. ഈ മാസം ഒന്‍പതിന് ചേരുന്ന അമ്മ എക്സിക്യൂട്ടിവ് യോഗത്തില്‍ വിഷയം ചര്‍ച്ചയാകും എന്നും പ്രശ്നം എത്രയും വേഗം തീരുമെന്നുമാണ് പ്രതീക്ഷയെന്നും ഷെയ്ന്‍ പറഞ്ഞു
7. ഡബ്ബിംഗ് പൂര്‍ത്തിയാക്കി ഇല്ലെങ്കില്‍ തുടര്‍ ചര്‍ച്ചകള്‍ ഉണ്ടാകില്ലെന്ന് നിര്‍മ്മാതാക്കളുടെ സംഘടന നേരത്തെ വ്യക്തമാക്കിയിരുന്നു. മറ്റൊരാളെ വച്ച് ഡബ്ബിംഗ് പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്നത് ആയും അസോസിയേഷന്‍ വ്യക്തമാക്കി. കഴിഞ്ഞ മാസം 19-ാം തീയതി ചേര്‍ന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ നിര്‍വ്വാഹക സമിതി യോഗത്തില്‍ ആണ് ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ ഷെയ്ന്‍ നിഗത്തിന് നിര്‍ദ്ദേശം നല്‍കിയത്. ഈ കത്തിന് രണ്ടാഴ്ചയോളം പിന്നിട്ടിട്ടും ഷെയ്ന്‍ മറുപടി നല്‍കാതിരുന്നതോടെ ആണ് മൂന്ന് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണം എന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടത്.
8. ബ്രിഗേഡിയര്‍ ജനറല്‍ ഖാസെം സുലൈമാനിയുടെ വധത്തിനു പിന്നാലെ ഇറാക്കില്‍ വീണ്ടും അമേരിക്കന്‍ വ്യോമാക്രമണം. ഇറാക്കിലെ ഇറാന്റെ പിന്തുണയുള്ള പൗരസേനയായ ഹാഷദ് അല്‍ഷാബിന്റെ കമാന്‍ഡറെ ലക്ഷ്യമിട്ട് ആയിരുന്നു ആക്രമണം. ആറു പേര്‍ മരിച്ചത് ആയാണ് റിപ്പോര്‍ട്ട്. രണ്ട് കാറുകള്‍ ആക്രമണത്തില്‍ തകര്‍ന്നു. ഹാഷദ് അല്‍ഷാബ് വാഹന വ്യൂഹത്തിനു നേരെ റോക്കറ്റ് ആക്രമണം നടത്തുക ആയായിരുന്നു. ഇന്ന് പുലര്‍ച്ച ഒരു മണിയോടെ വടക്കന്‍ ബാഗ്ദാദിലെ ടാജി റോഡിലാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ മൂന്നു പേര്‍ക്ക് അതീവഗുരതരമായി പരിക്കേറ്റിട്ടുണ്ടെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഖാസിം സുലൈമാനിയെ വധിച്ച് 24 മണിക്കൂറിനുള്ളിലാണ് ആക്രമണം