mla

ബംഗളൂരു: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവർക്ക് ശക്തമായ മുന്നറിയിപ്പുമായി ബിജെപി സോമശേഖര റെഡ്ഢി. പ്രതിഷേധക്കാർക്കെതിരെ ഭൂരിപക്ഷ സമുദായത്തിലെ അംഗങ്ങൾ തെരുവിലിറങ്ങിയാൽ എന്ത് സംഭവിക്കുമെന്ന് ആലോചിച്ച് നോക്കു എന്നാണ് മുന്നറിയിപ്പ്. വടക്കൻ കർണാടകയിലെ ബല്ലാരിയിൽ വെള്ളിയാഴ്ച നടന്ന റാലിയിൽ മുസ്ലീം സമുദായത്തെ വിമമർശിച്ചാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

നിങ്ങൾ വെറും 15 ശതമാനം മാത്രം ജനസംഖ്യ ഉള്ളപ്പോൾ ഞങ്ങൾക്ക് 80 ശതമനം ജനസംഖ്യയുണ്ട്. നിങ്ങൾ ഒരു ന്യൂനപക്ഷം മാത്രമാണ്, നിങ്ങൾക്കെതിരെ ഭൂരിപക്ഷം തെരുവിലിറങ്ങിയാൽ എന്ത് സംഭവിക്കുമെന്ന് നിങ്ങൾ ചിന്തിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

''ഞങ്ങൾ ഇന്ത്യക്കാരാണ്, ഉത്തർപ്രദേശ് മുഖ്യമന്ത്രി തന്റെ സംസ്ഥാനത്ത് പൊതുസ്വത്ത് നശിപ്പിക്കുന്നവരെ പഠിപ്പിക്കുന്ന അതേ രീതിയിൽ ഞങ്ങൾ നിങ്ങളെയും പഠിപ്പിക്കും. പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിക്കുന്നവരെ വെടിവച്ചുകൊന്നാൽ നല്ലതാണ്. പക്ഷെ പരിക്കേറ്റയാൾ ഒരു ഹിന്ദു ഡോക്ടറുടെ അടുത്താണെത്തുന്നതെങ്കിൽ അദ്ദേഹം നിങ്ങലുടെ മുറിവ് ചികിത്സിക്കും"" റെഡ്ഢി പറഞ്ഞു. പ്രസംഗത്തിനിടെ ഒരു മുൻ ആസ്‌ട്രേലിയൻ പ്രധാനമന്ത്രിയുടെ വാക്കുകൾ അദ്ദേഹം ഉദ്ധരിച്ചു പറഞ്ഞു. ""നിങ്ങൾക്ക് ഇവിടെ ജീവിക്കണമെങ്കിൽ രാജ്യത്തിന്റെ നിയമങ്ങൾക്കനുസൃതമായി ജീവിക്കണം. ഇല്ലെങ്കിൽ നിങ്ങൾക്ക് ഞങ്ങളുടെ രാജ്യം വിടാം"". എന്നാൽ ഏതു പ്രധാനമന്ത്രിയാണെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.

പൗരത്വ നിയമത്തെ എതിർക്കുന്നവരെ 'പ‌ഞ്ചർ വാലസ്" എന്ന് ബി.ജെ.പി എം.പി തേജസ്വി സൂര്യ വിശേഷിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ പ്രസ്താവന പ്രതിഷേധക്കാർക്ക് വളരെ യോജിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷം പറയുന്നതെല്ലാം അവർ വിശ്വസിക്കുകയാണ്. കോൺഗ്രസ് അവരുടെ മനസിനെ മലിനമാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.