സുരേഷ് ഗോപിയുടെ ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ലേലം- 2. ആനക്കാട്ടിൽ ചാക്കോച്ചിയുടെ രണ്ടാം വരവിനെ കുറിച്ച് സംവിധായകൻ നിതിൻ രൺജി പണിക്കറിൽ നിന്നു തന്നെയാണ് നേരത്തെ വെളിപ്പെടുത്തൽ ഉണ്ടായിരുന്നത്. ആദ്യഭാഗത്തിലേതു പോലെ രൺജി പണിക്കർ തന്നെയാകും തിരക്കഥ ഒരുക്കുന്നതെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ പിന്നീട് ചിലകാരണങ്ങളാൽ ലേലം-2 വൈകുകയായിരുന്നു. ആ കാരണങ്ങൾ എന്തെന്ന് സാക്ഷാൽ സുരേഷ് ഗോപി തന്നെ വ്യക്തമാക്കുകയാണ്. കേരളകൗമുദി ഫ്ളാഷ് മൂവീസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസു തുറന്നത്.
സുരേഷ് ഗോപിയുടെ വാക്കുകൾ-
രൺജി അത് എഴുതി എഴുതി എത്തുന്നില്ല. അവന് അഭിനയവും എഴുത്തും കൂടി പറ്റുന്നില്ല. അതുകൊണ്ട് അങ്ങനെ തള്ളി തള്ളി പോയി. കഴിഞ്ഞ ആഗസ്‌റ്റിൽ 40 ദിവസത്തെ ഡേറ്റ് കൊടുത്തതാണ്. ജയരാജ് ഫിലിംസിന്റെ ജോസ് മോനായിരുന്നു നിർമ്മാതാവ്. എല്ലാം ഉറപ്പിച്ച് അവർ ഡേറ്റും വാങ്ങി പോയതാണ്. പിന്നീടാണ് ഇന്റർവെല്ലിന് ശേഷം രൺജിയ്ക്ക് എഴുതാൻ പറ്റില്ലെന്ന് പറഞ്ഞത്. പുതുവർഷത്തിൽ അതു ചെയ്യാമെന്നൊക്കെ പറയുന്നുണ്ട്. എനിക്ക് അറിയില്ല.
അഭിമുഖത്തിന്റെ പൂർണരൂപം ജനുവരി ലക്കം ഫ്ളാഷ് മൂവീസിൽ.