തിരുവനന്തപുരം മേനം കുളത്തിനടുത്ത ഒരു വീട്ടിലാണ് ഇത്തവണ പുതിയ അതിഥിയെ പിടികൂടാൻ വാവ സുരേഷ് പോയത്.ബഡ് റൂമിൽ കട്ടിലിൽ തുണികൾ കൂട്ടി ഇട്ടിരിക്കുന്നതിനകത്ത് ഒരു പാമ്പിനെ വീട്ടുകാരാണ് ആദ്യം കണ്ടത്. മൂർഖൻ പമ്പ് ചീറ്റുന്നു എന്ന് പറഞ്ഞാണ് വീട്ടുകാർ വാവയെ വിളിച്ചത്. കുഞ്ഞുങ്ങൾ ഉള്ള വീടാണ് എന്നത് വീട്ടുകാരെ കൂടുതൽ ഭയപ്പടുത്തി. സ്ഥലത്ത് എത്തിയ വാവ കട്ടിലിന് മുകളിലെ തുണികൾ എല്ലാം മാറ്റി നോക്കിയിട്ടും പാമ്പിനെ കണ്ടെത്തിയില്ല. എങ്കിൽ കട്ടിൽ മാറ്റി പരിശോധിക്കാം എന്നായി. കട്ടിൽ മാറ്റിയതും ഒത്ത ഏറ്റവും വലിപ്പവും, നീളവും ചേര പാമ്പ്. വാവ സുരേഷിന്റെ ഭാഷയിൽ പറഞ്ഞാൽ തടിമാടൻ ചേര.
അടുത്ത യാത്ര തിരുവനന്തപുരം അമ്പലമുക്കിന് അടുത്ത് ഒരു വീട്ടിലേക്കായിരുന്നു. വീട്ടിലെ ബാത്ത് റൂമില്‍ ഇരുന്ന പാമ്പിനെ പിടി കൂടാൻ ആണ് എത്തിയത്. വേസ്ററ് വെള്ളം പോകുന്ന ഹോളിനകത്ത് ആണ് പാമ്പ് കയറിയത്. കുറച്ച് നേരത്തെ ശ്രമഫലമായി ഹോളിൽ വെള്ളം നിറച്ചതും അതിന്റെ കുറച്ച് ഭാഗം പൊങ്ങി വന്നു. ഉടൻ തന്നെ വാവ കയ്യിട്ട് പാമ്പിനെ പിടി കൂടി പുറത്തേക്ക് കൊണ്ടുവന്നു, കാണുക സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.