കോഴിക്കോട്: പൗരത്വ ഭേദഗതിക്കെതിരെയുള്ള സമരങ്ങളിൽ മതവും നിറവും കാണാൻ ശ്രമിക്കരുതെന്നും സമരത്തിന്റെ ഉള്ളടക്കം മതനിരപേക്ഷതയാണെന്ന യാഥാർത്ഥ്യം സമൂഹത്തെ ബോദ്ധ്യപ്പെടുത്താൻ മത സംഘടനകൾക്ക് ബാദ്ധ്യതയുണ്ടെന്നും കെ.എൻ.എം സംസ്ഥാന നേതൃസംഗമം അഭിപ്രായപെട്ടു. സമരത്തെ സംഘടന വളർത്താനുള്ള അവസരമാക്കി ദുരുപയോഗം ചെയ്യരുത്. പൗരത്വ പ്രശ്‌നത്തെ സാമുദായിക കാര്യമാക്കി ചുരുക്കാൻ ശ്രമിക്കുന്നവരെ കരുതിയിരിക്കണം പ്രതികരിക്കുന്നവരെ രാജ്യദ്രോഹ മുദ്രയടിച്ചു ജയിലിൽ അടയ്ക്കുന്നത് അപമാനമാണ്. കൊടിയുടെ നിറം നോക്കാതെ സമരങ്ങളിൽ പങ്കെടുക്കാൻ സംഗമം ആഹ്വാനം ചെയ്തു.
കെ.എൻ.എം സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുല്ലകോയ മദനി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എം. മുഹമ്മദ് മദനി അദ്ധ്യക്ഷത വഹിച്ചു. എച്ച്.ഇ. മുഹമ്മദ് ബാബു സേട്ട്, നൂർമുഹമ്മദ് നൂർഷ,ഡോ ഹുസൈൻ മടവൂർ, പ്രൊഫ. എൻ.വി. അബ്ദു റഹ്മാൻ, എ. അസ്ഗറലി തുടങ്ങിയവർ പ്രസംഗിച്ചു.