ശ്രീനഗർ: ശ്രീനഗറിലെ ആശുപത്രിയിൽ നിന്ന് ലഷ്‌കറെ തയിബ (എൽ.ഇ.ടി) ഭീകരനെ അറസ്റ്റ് ചെയ്തു. കാശ്മീരിലെ ബന്ദിപ്പോര മേഖലയിലെ ഹാജിൻ സ്വദേശിയായ നിസാർ അഹമ്മദ് ദാറിനെയാണ് ജമ്മു കാശ്മീർ പൊലീസിന്റെ സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ്, ശ്രീ മഹാരാജ ഹരി സിംഗ് ആശുപത്രിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. ജമ്മുകാശ്മീർ പൊലീസും സായുധ സേനയും ചേർന്ന് നടത്തിയ തിരച്ചിലിലാണ് ഇയാൾ പിടിയിലായത്. കഴിഞ്ഞ ദിവസം നടന്ന കല്ലൻ ഗന്ദേർബൽ മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ നിന്ന് ഇയാൾ രക്ഷപ്പെട്ടിരുന്നുവെന്ന് പൊലീസ് വിശദമാക്കുന്നു. നിരവധി കേസുകളിൽ പ്രതിയും കൊടും ഭീകരനുമാണ് ഇയാളെന്ന് പൊലീസ് ട്വീറ്റ് ചെയ്തു. കൂടുതൽ വിവരങ്ങൾ പിന്നാലെ വിശദമാക്കുമെന്നും പൊലീസ് അറിയിച്ചു.