തിരുവനന്തപുരം: സംസ്‌കൃതസംഘം ജില്ലാകൺവെൻഷനും സെമിനാറും നാളെ വൈകിട്ട് 3.30ന് പ്രസ് ക്ലബ് ഹാളിൽ നടക്കും. കാലടി സംസ്‌കൃത സർവകലാശാല മുൻ വൈസ്ചാൻസലർ ഡോ.ജെ. പ്രസാദ് ഉദ്ഘാടനം ചെയ്യും. സ്വാമി സന്ദീപാനന്ദഗിരി മുഖ്യപ്രഭാഷണം നടത്തും. ആയുർവേദ സീനിയർ ഫാക്കൽട്ടീസ് ആൻഡ് റിസർച്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ഡോ. കെ. ജ്യോതിലാൽ അദ്ധ്യക്ഷനാകും. പുരോഗമന കലാസാഹിത്യ സംഘം വൈസ് പ്രസിഡന്റ് പ്രൊഫ. വി.എൻ. മുരളി, ഗവ. സംസ്‌കൃത കോളജ് മുൻ പ്രിൻസിപ്പൽ ഡോ. എൻ.കെ. ഗീത, ഡോ. സി.എസ്. സൗമ്യ, കൺവീനർ ആർ. ഗിരീഷ് കുമാർ, ഡോ. പി. രാജൻ എന്നിവർ സംസാരി​ക്കും.