തിരുവനന്തപുരം: കളിപ്പാൻകുളം സമദർശിനി ഗ്രന്ഥശാലയുടെ ഒരുവർഷം നീണ്ടുനിൽക്കുന്ന സുവർണ ജൂബിലി ആഘോഷങ്ങൾ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. ഗുരുസംഗമത്തിന്റെ ഉദഘാടനം മേയർ കെ. ശ്രീകുമാർ നിർവഹിച്ചു. കിലെ ചെയർമാൻ വി. ശിവൻകുട്ടിയെയും മുൻകാല ഗ്രന്ഥശാല പ്രവർത്തകരെയും കളിപ്പാൻകുളം വാർഡ് കൗൺസിലർ റസിയ ബീഗത്തിനെയും ആദരിച്ചു. സമദർശിനി തിയേറ്റഴ്സിന്റെ (ലിറ്റിൽ ആൻഡ് സീനിയേഴ്സ് ) ഉദ്ഘാടനം ലൈബ്രറി കൗൺസിൽ സംസ്ഥാന സെക്രട്ടറി പി. അപ്പുക്കുട്ടൻ നിർവഹിച്ചു. സുര്യോത്സവം ശാസ്ത്രപഠന ക്ലാസ് സ്വാമി സന്ദീപാനന്ദഗിരി ഉദ്ഘാടനം ചെയ്‌തു. വിവിധ മേഖലകളിൽ മികവ് പ്രകടിപ്പിച്ചവർക്കുള്ള മുകുളം ഉപഹാരം കൗൺസിലർ റസിയ ബീഗം സമ്മാനിച്ചു.