തിരുവനന്തപുരം:പൗരത്വഭേദഗതി നിയമത്തിനെതിരെ അസോസിയേഷൻ ഫോർ സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സിന്റെ (അസെറ്റ്) നേതൃത്വത്തിൽ ഗാന്ധിപാർക്കിൽ നടത്തിയ സാംസ്കാരിക പ്രതിരോധം കൂടങ്കുളം ആണവവിരുദ്ധ സമര നായകൻ ഡോ.എസ്.പി.ഉദയകുമാർ ഉദ്ഘാടനം ചെയ്തു.ചലച്ചിത്രതാരവും ചിത്രകാരനുമായ മിനോൺ ജോൺ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് രാവണിന്റെ ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു.വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ.ശഫീഖ് മുഖ്യപ്രഭാഷണം നടത്തി.ആർക്കിടെക്ട് ജി.ശങ്കർ മുഖ്യാതിഥിയായിരുന്നു.അസെറ്റ് ചെയർമാൻ പി.കെ.സതീഷ്കുമാർ അദ്ധ്യക്ഷത വഹിച്ചു.ജനറൽ കൺവീനർ കെ.ബിലാൽ ബാബു, ഹയർ എഡ്യൂക്കേഷൻ ടീച്ചേഴ്സ് മൂവ്മെന്റ് ജനറൽ സെക്രട്ടറി ഡോ.എ.അനസ്,സംസ്ഥാന പ്രസിഡന്റ് ബഷീർ വല്ലപ്പുഴ,ഗസറ്റഡ് ഓഫീസേഴ്സ് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് സിറാജുദ്ദീൻ,എംപ്ലോയീസ് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് കെ.കെ.ബഷീർ,വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് എൻ.എം.അൻസാരി, പ്രോഗ്രാം കൺവീനർ കബീർ കൊല്ലം, വൈ.ഇർഷാദ് തുടങ്ങിയവർ പ്രസംഗിച്ചു.