ക്വലാലംപൂർ: ലോകത്തെ ഏറ്റവും വലിയ പുഷ്‌പമായ റഫ്ലീസിയയുടെ ഏറ്റവും വലിപ്പമുള്ള ഇനം ഇൻഡോനേഷ്യയിൽ കണ്ടെത്തി. ഇതിന്റെ വ്യാസം 3.6 അടി (111 സെന്റീമീറ്റർ) ആണ്.
വർഷങ്ങൾക്ക് മുൻപ് ഇൻഡോനേഷ്യയിലെ തന്നെ പടിഞ്ഞാറൻ സുമാത്രയിൽ കണ്ടെത്തിയ 107 സെന്റീമീറ്റർ വ്യാസമുള്ള പൂവിനായിരുന്നു നിലവിൽ വലിപ്പത്തിലെ റെക്കാഡ്. സുമാത്രയിലെ പരിസ്ഥിതി സംരക്ഷണ ഏജൻസിയാണ് വമ്പൻ പുഷ്പം കണ്ടെത്തിയത്.
പത്തൊൻപതാം നൂറ്റാണ്ടിൽ ഫ്രഞ്ച് ശാസ്‌ത്രജ്ഞൻ ലൂയിസ് അഗസ്റ്റെ ഡെസ്ചാമ്പ്സ് ആണ് ആദ്യമായി റഫ്ലീസിയ പുഷ്‌പം കണ്ടെത്തിയത്.
ശാസ്‌ത്രീയ നാമം റഫ്ലീസിയ തുവാൻ - മുഡേ
ചുവപ്പിൽ വെള്ള പാടുകൾ നിറഞ്ഞ മാംസളമായ ഇതളുകൾ.
പരാന്ന സസ്യമാണ്
പൂത്ത് ഒരാഴ്‌ചയാകുമ്പോൾ ഇതളുകൾ കൊഴിഞ്ഞ് അഴുകും.
തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ കാണപ്പെടുന്നു
ഫിലിപ്പൈൻസിൽ 100 സെന്റിമീറ്റർ വ്യാസമുള്ള പുഷ്‌പം കണ്ടെത്തിയിട്ടുണ്ട്
അഴുകിയ മാംസത്തിന്റെ ഗന്ധമാണ്.
അതിൽ ആകർഷിക്കപ്പെട്ട് എത്തുന്ന കീടങ്ങളാണ് പരാഗണം നടത്തുന്നത്.