തിരുവനന്തപുരം : പ്ലാസ്റ്റിക്ക് നിരോധന പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി ഐ.എം.എ പെപ്‌സിന്റെ നേതൃത്വത്തിൽ ആവിഷ്‌കരിച്ച പരിസ്ഥിതി സൗഹൃദ പരിപാടിയായ ഹരിതം പദ്ധതിക്ക് തുടക്കമായി.
പദ്ധതിയുടെ ഭാഗമായി തുണി സഞ്ചികളുടെ വിതരണം ഐ.എം.എ ദേശീയ സെക്രട്ടറി ഡോ. ആർ.വി. അശോകൻ സംസ്ഥാന പ്രസിഡന്റ് ഡോ. എബ്രഹാം വർഗീസിന് നൽകി ഉദ്ഘാടനം ചെയ്‌തു. ചടങ്ങിൽ ഐ.എം.എ. സംസ്ഥാന സെക്രട്ടറി ഡോ. പി. ഗോപികുമാർ, പെപ്‌സ് ചെയർമാൻ ഡോ. ശ്രീജിത്ത് എൻ. കുമാർ, സെക്രട്ടറി ഡോ. സിറിയക് തോമസ് തുടങ്ങിയവർ പങ്കെടുത്തു.