തിരു​വ​ന​ന്ത​പുരം: വിദ്യാഭ്യാസരംഗത്തെ നശി​പ്പി​ക്കുന്ന പ്രവ​ണ​ത​ക​ളാണ് സർക്കാർ സ്വീക​രി​ക്കു​ന്ന​തെന്ന് വി.​എ​സ്.​ശി​വ​കു​മാർ എം.​എൽ.​എ ആരോപിച്ചു. പത്ത്, പ്ലസ് വൺ, പ്ലസ് ടു പരീ​ക്ഷ​കളെ ഏകീ​ക​രി​ക്കു​ന്ന​തി​നാൽ വിദ്യാർത്ഥിക​ളിൽ മാന​സിക സമ്മർദ്ദ​മേ​റു​കയും പരീ​ക്ഷ​യുടെ ഗൗര​വ​സ്വ​ഭാവം നഷ്ട​മാ​വു​കയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോ​സി​യേ​ഷൻ ജില്ലാസമ്മേ​ളനം ഉദ്ഘാ​ടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസി​ഡന്റ് ബ്രീസ് എം.​എ​സ്.​ രാജ് അദ്ധ്യ​ക്ഷനായി. ഡി.​സി.​സി പ്രസി​ഡന്റ് നെയ്യാ​റ്റിൻകര സനൽ, ജന​റൽ സെക്ര​ട്ടറി സി.​ആർ. പ്രാണ​കു​മാർ, സംസ്ഥാന പ്രസി​ഡന്റ് ആർ.​അ​രുൺകു​മാർ, ജന​റൽ സെക്ര​ട്ടറി എസ്. മനോ​ജ്, ജെ. ഉണ്ണി​കൃ​ഷ്ണൻ, എസ്.​എ​ഫ്. ജല​ജ​കു​മാ​രി, പ്രദീപ് നാരാ​യൺ, എസ്.സജീ​വ്, സി.ഷാജി, ഡോ.​കെ.​പി. വിനു, ഡോ. എ.​ആർ. സന്തോ​ഷ്‌കു​മാർ, എസ്. സുരേ​ഷ്ബാ​ബു, എ.​പി. പ്രസ​ന്നൻ, എസ്. ഷിബു, സാലറ്റ് മൊറാ​യിസ് എന്നി​വർ സംസാരിച്ചു.