kerala-uni

പരീക്ഷാകേന്ദ്രം

13 ന് ആരംഭിക്കുന്ന ബി.കോം എസ്.ഡി.ഇ നാലാം സെമസ്റ്റർ പരീക്ഷയ്ക്ക് ഗവൺമെന്റ് സംസ്‌കൃത കോളേജ്, തിരുവനന്തപുരം അപേക്ഷിച്ച വിദ്യാർത്ഥികൾ വി.ടി.എം.എൻ.എസ്.എസ് കോളേജ്, ധനുവച്ചപുരത്തും ഗവൺമെന്റ് കോളേജ് ഫോർ വിമൻ, വഴുതയ്ക്കാട് അപേക്ഷിച്ച വിദ്യാർത്ഥികൾ എൻ.എസ്.എസ് കോളേജ്, നീറമൺകരയിലും ഗവൺമെന്റ് കോളേജ്, നെടുമങ്ങാട് അപേക്ഷിച്ച വിദ്യാർത്ഥികൾ എം.ജി കോളേജ്, തിരുവനന്തപുരത്തും, എസ്.എൻ കോളേജ്, ചെമ്പഴന്തി അപേക്ഷിച്ച വിദ്യാർത്ഥികൾ ക്രിസ്റ്റ്യൻ കോളേജ്, കാട്ടാക്കടയിലും എസ്.എൻ കോളേജ്, വർക്കല അപേക്ഷിച്ച വിദ്യാർത്ഥികൾ കെ.യു.സി.ടി.ഇ കാര്യവട്ടത്തും എസ്.എൻ കോളേജ്, ചാത്തന്നൂർ അപേക്ഷിച്ച വിദ്യാർത്ഥികൾ ഡി.ബി കോളേജ്, ശാസ്താംകോട്ടയിലും എസ്.എൻ കോളേജ് ഫോർ വിമൻ, കൊല്ലം അപേക്ഷിച്ച വിദ്യാർത്ഥികൾ എസ്.എൻ കോളേജ്, കൊല്ലത്തും ടി.കെ.എം ആർട്സ് ആൻഡ് സയൻസ് കോളേജ്, കൊല്ലം അപേക്ഷിച്ച രജിസ്റ്റർ നമ്പർ 32852171288 മുതൽ 32852172722 വരെയുളള ബി.കോം കോ-ഓപ്പറേഷൻ വിദ്യാർത്ഥികൾ ശ്രീ.വിദ്യാധിരാജാ കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസ്, കരുനാഗപ്പള്ളിയിലും എസ്.ഡി കോളേജ്, ആലപ്പുഴ അപേക്ഷിച്ച വിദ്യാർത്ഥികൾ എസ്.എൻ കോളേജ്, ചേർത്തലയിലും സെന്റ് മൈക്കിൾസ് കോളേജ്, ചേർത്തല അപേക്ഷിച്ചവർ എസ്.എൻ കോളേജ്, ചേർത്തലയിലും പരീക്ഷ എഴുതണം.

13 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ എസ്.ഡി.ഇ (സി.എസ്.എസ്) പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ മൂന്നാം സെമസ്റ്റർ പരീക്ഷ എഴുതിയ കേന്ദ്രങ്ങളിൽതന്നെ പരീക്ഷ എഴുതണം. 23 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എസ്.ഡി.ഇ (സി.എസ്.എസ്) പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ ഒന്നാം സെമസ്റ്റർ പരീക്ഷ എഴുതിയ കേന്ദ്രങ്ങളിൽ തന്നെ പരീക്ഷ എഴുതണം. നാലും രണ്ടും സെമസ്റ്റർ പരീക്ഷകളുടെ ഹാൾടിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാം.


പ്രായോഗിക പരീക്ഷ

അഞ്ചാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ് ബി.എസ്.സി ഇലക്‌ട്രോണിക്സ് കോഴ്സിന്റെ പ്രായോഗിക പരീക്ഷ 20 മുതൽ 23 വരെ അതാത് കോളേജുകളിൽ നടത്തും.


പുതുക്കിയ പരീക്ഷാതീയതി

ഒൻപതിന് നടത്താൻ നിശ്ചയിച്ചിരുന്ന ഒന്നാം സെമസ്റ്റർ എം.എ/എം.എസ്.സി/എം.കോം (എസ്.ഡി.ഇ) പരീക്ഷകൾ 10 ലേക്ക് മാറ്റിയിരിക്കുന്നു. മറ്റു പരീക്ഷകൾക്ക് മാറ്റമില്ല. ഒന്നും രണ്ടും സെമസ്റ്റർ പരീക്ഷകൾക്ക് ഗവൺമെന്റ് സംസ്‌കൃത കോളേജ്, തിരുവനന്തപുരം പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുത്ത വിദ്യാർത്ഥികൾ കെ.യു.സി.ടി.ഇ കുമാരപുരത്ത് പരീക്ഷ എഴുതണം.


പരീക്ഷാ ഫലം

എംഫിൽ ഫിസിക്സ്, നാനോസയൻസ് ആൻഡ് നാനോടെക്‌നോളജി, എൻവിയോൺമെന്റൽ സയൻസ്, ഫ്യൂച്ചർ സ്റ്റഡീസ്, കമ്പ്യൂട്ടർ സയൻസ് 2018-2019 ബാച്ച് (സി.എസ്.എസ്) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.


അസൈൻമെന്റ് സമർപ്പിക്കാം

അസൈൻമെന്റ്, കേസ് അനാലിസിസ് സമർപ്പിക്കാത്ത 2017-18, 2018-19 യു.ജി/പി.ജി വിദ്യാർത്ഥികൾക്ക് അവ അതത് കോർഡിനേറ്റർക്ക് 14ന് കാര്യവട്ടം വിദൂരവിദ്യാഭ്യാസകേന്ദ്രത്തിൽ സമർപ്പിക്കാം. ഇനിയൊരവസരം ഉണ്ടായിരിക്കുന്നതല്ല.


അപേക്ഷ ക്ഷണിക്കുന്നു

2017 - 2018 & 2018 - 2019 വർഷങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുളള റിസർച്ച് ജേർണലുകൾക്ക് ഗ്രാൻഡ് അനുവദിക്കുന്നതിന് സർവകലാശാല അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 7. വിശദവിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ 'ന്യൂസ്' എന്ന ലിങ്കിൽ ലഭ്യമാണ്.


പുതുക്കിയ ഇന്റർവ്യൂ തീയതി

ആറിന് രാവിലെ 10 മുതൽ മുതൽ പാളയം സെനറ്റ് ഹൗസ് കാമ്പസിലെ പ്രോ-വൈസ് ചാൻസലറുടെ ചേംബറിൽ വെച്ച് നടത്താൻ നിശ്ചയിച്ചിരുന്ന യു.ഐ.ടി റീജിയണൽ സെന്ററുകളിലെ കമ്പ്യൂട്ടർ ലാബ് ഇൻസ്ട്രക്ടർമാരെ തെരഞ്ഞെടുക്കുന്നതിലേക്കുളള ഇന്റർവ്യൂ 20 ലേക്ക് മാറ്റി. ആറിനുള്ള ഇന്റർവ്യൂ മെമ്മോ ലഭിച്ചവർ മെമ്മോയും ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി 20 ന് മെമ്മോയിൽ പറഞ്ഞിരിക്കുന്ന സമയത്ത് ഹാജരാകണം.