prd

അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം:കെൽട്രോൺ നടത്തുന്ന കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് മെയിന്റനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജി കോഴ്സിന് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു, ഐ.ടി.ഐ, ഡിപ്ലോമ, ബി.ടെക്ക് എന്നീ യോഗ്യതകൾ ഉള്ളവർക്ക് അപേക്ഷിക്കാം.പ്രായപരിധി ഇല്ല. ഇലക്‌ട്രോണിക്സ്, കമ്പ്യൂട്ടർ ഹാർഡ്‌വെയർ, നെറ്റ് വർക്ക്, ലാപ്‌ടോപ് റിപെയർ, ഐഒറ്റി, സിസിറ്റിവി ക്യാമറ ആന്റ് മൊബൈൽ ടെക്‌നോളജി മേഖലയിൽ ആയിരിക്കും പരിശീലനം. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെൽട്രോൺ നോളഡ്ജ് സെന്ററിൽ നേരിട്ടെത്തി അപേക്ഷ നൽകാം. ksg.keltron.in ൽ അപേക്ഷാ ഫോം ലഭ്യമാണ്. സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 31.

ഫോൺ: 0471-2325154/4016555.

പ്രതിഭ സ്‌കോളർഷിപ്പിന് അപേക്ഷിക്കാം
തിരുവനന്തപുരം: കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ പ്രതിഭാ സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ ഹയർ സെക്കൻഡറി ബോർഡ് പരീക്ഷ ഉന്നതനിലവാരത്തിൽ വിജയിച്ച് അടിസ്ഥാന ശാസ്ത്ര വിഷയങ്ങളിൽ 2019-20 ൽ ബിരുദപഠനത്തിന് ചേർന്നവർക്ക് അപേക്ഷിക്കാം. അപേക്ഷകർ 31നകം പ്രതിഭാ സ്‌കോളർഷിപ്പ് വെബ് പോർട്ടലിൽ ഓൺലൈൻ ആയി രജിസ്റ്റർ ലഭിക്കണം. വിശദവിവരങ്ങൾക്ക് : www.kscste.kerala.gov.in ൽ ലഭിക്കും.ഇമെയിൽ:wsd.kscste@kerala.gov.in ഫോൺ: 0471- 2548208/2548346.

ലോജിസ്റ്റിക്സ് & സപ്ലൈചെയ്ൻ മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്സ്
തിരുവനന്തപുരം: കെൽട്രോണിന്റെ വഴുതക്കാട് നോളഡ്ജ് സെന്ററിൽ ഒരു വർഷത്തെ ലോജിസ്റ്റിക്സ് & സപ്ലൈചെയ്ൻ മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്സിൽ പ്രവേശനം തുടങ്ങി. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെൽട്രോൺ നോളഡ്ജ് സെന്ററിൽ നേരിട്ടെത്തി അപേക്ഷ നൽകണം. ksg.keltron.in ലും അപേക്ഷ ഫോറം ലഭിക്കും. അപേക്ഷ 31നകം നൽകണം. ഫോൺ: 0471-2325154/4016555.

സിവിൽ സർവീസ് അക്കാദമിയിൽ ഇന്ത്യൻ എക്കണോമിക് സർവീസ് പരിശീലനം
തിരുവനന്തപുരം: ഇന്ത്യൻ എക്കണോമിക് സർവീസ് പരീക്ഷാ പരിശീലനത്തിന്റെ വാരാന്ത്യ ക്ലാസുകൾ കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ മണ്ണന്തല ക്യാമ്പസിൽ 11 മുതൽ ആരംഭിക്കും. ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 8.30 മുതൽ വൈകുന്നേരം അഞ്ച് വരെയാണ് ക്ലാസ്. മണ്ണന്തല ക്യാമ്പസിലെ ഓഫീസിലെത്തി അപേക്ഷ സമർപ്പിച്ച് ഒറ്റത്തവണ ഫീസായ 25,800 രൂപ അടച്ച് അഡ്മിഷൻ നേടാം. ഫോൺ: 0471-2313065, 8281098867, വിശദവിവരങ്ങൾക്ക്: www.ccek.org.


കർഷക കടാശ്വാസ കമ്മിഷൻ സിറ്റിംഗ്
തിരുവനന്തപുരം: സംസ്ഥാന കർഷക കടാശ്വാസ കമ്മിഷൻ തിരുവനന്തപുരത്തും കാസർകോടും സിറ്റിംഗ് നടത്തും. ചെയർമാൻ റിട്ട ജസ്റ്റിസ് എം.ശശിധരൻ നമ്പ്യാരും കമ്മിഷൻ അംഗങ്ങളും പങ്കെടുക്കും. രാവിലെ 10 മുതൽ തിരുവനന്തപുരം ആനയറയിലെ കടാശ്വാസ കമ്മിഷൻ ഓഫീസ് വളപ്പിലെ കാർഷിക വിപണന കേന്ദ്രം കോൺഫറൻസ് ഹാളിൽ 21, 22, 23, 24 തീയതികളിലും കാസർകോട് സർക്കാർ അതിഥി മന്ദിരത്തിൽ 30, 31 തീയതികളിലും സിറ്റിംഗ് നടത്തും. ഹിയറിംഗിന് ഹാജരാകാൻ നോട്ടീസ് ലഭിച്ചവർ രേഖകൾ സഹിതം എത്തണം.

ഗസ്റ്റ് ലക്ചറർ ഇന്റർവ്യൂ ഏഴിന്
തിരുവനന്തപുരം:തിരുവനന്തപുരം സർക്കാർ സംസ്‌കൃത കോളേജിൽ സംസ്‌കൃതം സാഹിത്യം സ്‌പെഷ്യൽ വിഭാഗത്തിൽ ഗസ്റ്റ് ലക്ചററിന്റെ ഒഴിവുണ്ട്. അഭിമുഖം ഏഴിന് രാവിലെ 11ന് പ്രിൻസിപ്പലിന്റെ ഓഫീസിൽ നടക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കൊല്ലം മേഖലാ ഓഫീസിൽ ഗസ്റ്റ് അദ്ധ്യാപകരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തവർ യോഗ്യത, ജനനത്തീയതി, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം എത്തണം.

കോഴിക്കോട് ഫോറസ്റ്റ് ട്രിബ്യൂണൽ സിറ്റിംഗ്
കോഴിക്കോട്: കോഴിക്കോട് ഫോറസ്റ്റ് ട്രിബ്യൂണൽ ഒൻപത്, പത്ത്, 24, 25 തീയതികളിൽ പാലക്കാടും മറ്റു പ്രവൃത്തിദിനങ്ങളിൽ ആസ്ഥാനത്തും ക്യാമ്പ് സിറ്റിംഗ് നടത്തും.

വോളറി ട്രെയിനി സ്റ്റാഫ് താത്കാലിക നിയമനം
തിരുവനന്തപുരം:തിരുവനന്തപുരം ഫോർട്ട് താലൂക്കാശുപത്രിയിൽ വിവിധ വിഭാഗങ്ങളിൽ വോളറി ട്രെയിനി സ്റ്റാഫിനെ ആറ് മാസത്തേക്ക് നിയമിക്കുന്നു. യോഗ്യരായ അപേക്ഷകർ ബയോഡാറ്റയും, സർട്ടിഫിക്കറ്റിന്റെ പകർപ്പും സഹിതം അപേക്ഷിക്കണം. തസ്തികയും യോഗ്യതയും ചുവടെ
സ്റ്റാഫ് നഴ്സ് (ജി.എൻ.എം/ബി.എസ്‌സി നഴ്സിംഗ് പാസായിട്ടുള്ളവർ, കേരള നഴ്സിംഗ് കൗൺസിൽ രജിസ്‌ട്രേഷൻ) ഡയാലിസിസ് ടെക്നീഷ്യൻ (അംഗീകൃത സ്ഥാപനത്തിൽ നിന്നും ഡിപ്ലോമ ഇൻ ഡയാലിസിസ് കോഴ്സ് പൂർത്തീകരിച്ചവർ). ലാബോറട്ടറി ടെക്നീഷ്യൻ (ഡി.എം.എൽ.റ്റി അല്ലെങ്കിൽ ബി.എസ്‌സി/എം.എൽ.റ്റി കോഴ്സ് പാസായിട്ടുള്ളവർ (പാരാമെഡിക്കൽ രജിസ്‌ട്രേഷൻ)) ഫാർമസിസ്റ്റ് (ഡിപ്ലോമ ഇൻ ഫാർമസി, ഡി.ഫാം/ബി.ഫാം (ഫാർമസി കൗൺസിൽ രജിസ്‌ട്രേഷൻ)).

പ്രോജക്ട് ഫെല്ലോ താത്കാലിക നിയമനം
തിരുവനന്തപുരം:കേരള വനഗവേഷണ സ്ഥാപനത്തിൽ സമയബന്ധിത ഗവേഷണ പദ്ധതിയായ 'ഡിസൈൻ ആൻഡ് കോൺടാക്റ്റ് ഓഫ് എക്സ്‌ട്രെയ്ൻ & ഔട്ട്റിച്ച് പ്രോഗ്രാമിൽ രണ്ട് പ്രോജക്ട് ഫെല്ലോകളുടെ താത്കാലിക ഒഴിവിൽ നിയമനം നടത്തുന്നു. ഇതിനായി 15ന് രാവിലെ പത്തിന് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലെ ഓഫീസിൽ വാക്-ഇൻ-ഇന്റർവ്യൂ നടക്കും. വിശദവിവരങ്ങൾക്ക്: www.kfri.res.in.

എച്ച്.ഐ.വി സീറോ സർവൈലൻസ് സെന്റർ: എൻ.ജി.ഒ കൾക്ക് അപേക്ഷിക്കാം
തിരുവനന്തപുരം:കേരള സംസ്ഥാന സാമൂഹ്യക്ഷേമ ബോർഡ് സാമൂഹ്യനീതി ഡയറക്ടറേറ്റിന്റെ സാമ്പത്തിക സഹായത്തോടെ ട്രാൻസ്‌ഡെൻഡറുകൾക്കായി ആരംഭിക്കുന്ന എച്ച്.ഐ.വി സീറോ സർവൈലൻസ് സെന്ററുകളിലേക്ക് ട്രാൻസ്‌ജെൻഡർ സെക്ഷ്വൽ ഹെൽത്ത് ഇന്റർവെൻഷൻ പ്രോജക്ട് നടപ്പാക്കി പരിചയമുള്ള എൻ.ജി.ഒ കൾക്ക് അവസരം. അപേക്ഷകർ സാക്ഷ്യപ്പെടുത്തിയ രണ്ട് സെറ്റ് രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിന്റെ പകർപ്പ്, ബൈലോ, മുൻ വർഷങ്ങളിലെ ആഡിറ്റ് ചെയ്ത കണക്കുകൾ (റസീപ്റ്റ് ആൻഡ് പേയ്‌മെന്റ്, ഇൻകം ആൻഡ് എക്സ്‌പെൻഡീച്ചർ, ബാലൻസ് ഷീറ്റ്), വാർഷിക റിപ്പോർട്ടുകൾ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളുടെ ലിസ്റ്റ്, കമ്മിറ്റി തീരുമാനം എന്നിവ സഹിതം 15 നകം അപേക്ഷിക്കണം. എറണാകുളം, കാസർകോട് ജില്ലകളിലാണ് സെന്ററുകൾ. സെക്രട്ടറി, കേരള സംസ്ഥാന സാമൂഹ്യക്ഷേമ ബോർഡ്, റ്റി.സി നമ്പർ 17/13521, അഞ്ജന, കേശവപുരം റോഡ്, റോട്ടറി ജംഗ്ഷൻ, പൂജപ്പുര പി.ഒ, തിരുവനന്തപുരം 695012 എന്ന വിലാസത്തിൽ അപേക്ഷിക്കണം. ഫോൺ: 0471-2352258.