തിരുവനന്തപുരം : ഭൂപരിഷ്കരണ നിയമlത്തിന്റെ അമ്പതാം വാർഷികത്തിൽ സി.അച്ചുതമേനോന്റ പേര് പരാമർശിക്കാത്ത മുഖ്യമന്ത്രി പിണറായി വിജയന് കാനം രാജേന്ദ്രന്റ മറുപടി. ഭൂപരിഷ്ക്കരണ നിയമത്തിൽ കൈയൊപ്പ് ചാർത്തിയത് അതിന്റെ ക്രെഡിറ്റ് മറ്റാരും കൊണ്ടുപോകണ്ടെന്നും കാനം രാജേന്ദ്രൻ തൃശൂരിൽ പറഞ്ഞു.സൂര്യനെ പാഴ്‌മുറം കൊണ്ട് മറയ്ക്കാൻ ശ്രമിക്കരുത്.ചരിത്രത്തിൽ അർഹരായവർക്ക് അർഹമായ സ്ഥാനം നൽകുന്നതാണ് മാന്യതയെന്നും കാനം തൃശൂരിൽ പറഞ്ഞു.
അതേസമയം തന്റെ പ്രസംഗത്തിൽചിലരെ വിട്ടുകളഞ്ഞു എന്നു പറയുന്നത് ശരിയാണെന്നും അവരെ പേരെടുത്ത് ആക്ഷേപിക്കാത്തതാണെന്നുമായിരുന്നു പിണറായി വിജയൻ നേരത്തെ പറഞ്ഞത്.
മുഖ്യമന്ത്രി പിണറായി വിജയൻ മനഃപൂർവം ഒഴിവാക്കിയെന്ന വിവാദം നിലനിൽക്കെയാണ് സി..പി..ഐയുടെ മറുപടി. ഭൂപരിഷ്ക്കരണം ഇന്നത്തെ നിലയിൽ കൊണ്ടുവരുന്നതിന് നേതൃത്വം നൽകിയത് അച്ചുതമേനോനാണ്. സ്വകാര്യ വനം ഏറ്റെടുക്കാൻ തീരുമാനിച്ചപ്പോൾ തേനെടുക്കുന്നവരെ ബാധിക്കുമെന്ന് പറഞ്ഞ് അന്നത്തെ പ്രതിപക്ഷം എതിർത്തതാണെന്നും കാനം ഓർമിപ്പിച്ചു. മന്ത്രി തോമസ് ഐസക്കിനെ വേദിയിലിരുത്തിയായിരുന്നു കാനത്തിന്റെ മറുപടി. ഭൂപരിഷ്കരണത്തിന്റെ അമ്പതാം വാർഷികവുമായി ബന്ധപ്പെട്ട് തൃശൂരിൽ സിപിഐ സംഘടിപ്പിച്ച സെമിനാറായിരുന്നു വേദി.