തിരുവനന്തപുരം: അദ്ധ്യാപകനും എഴുത്തുകാരനുമായ ഡോ. എ.എസ്. പ്രതീഷ് രചിച്ച് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 'പ്രവാസസാഹിത്യം' എന്ന പുസ്‌തകം മുഖ്യമന്ത്രി പിണറായി വിജയൻ എഴുത്തുകാരൻ സച്ചിദാനന്ദന് നൽകി പ്രകാശനം ചെയ്തു. യൂണിവേഴ്സിറ്റി കോളേജിൽ നടന്ന ചടങ്ങിൽ വി.കെ. പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പ്രഭാവർമ, ബെന്യാമിൻ, കവി മധുസൂദനൻ നായർ, പി.കെ. പാറക്കടവ്, വി. മുസഫർ അഹമ്മദ്, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ.വി. കാർത്തികേയൻ നായർ, സുജ സൂസൻ ജോർജ്, ചിന്ത ജെറോം, പി. ബിജു എന്നിവർ സംസാരിച്ചു.