പൗരത്വ ഭേദഗതി നിയമത്തിന് പിന്തുണ തേടി സോഷ്യൽ മീഡിയയിൽ നെട്ടോട്ടമോടി, നിയമത്തെ അനുകൂലിക്കുന്നവർ. സൗജന്യ സെക്സ്, മാസങ്ങൾ നീണ്ട നെറ്റ്ഫ്ലിക്സ് സബ്‌സ്‌ക്രിപ്‌ഷൻ, ഡയറ്റ് പ്ലാനുകൾ, ജോലി, ഡേറ്റിംഗ്, സണ്ണി ലിയോണുമായി ചാറ്റിംഗ് എന്നിവയാണ് ഇവർ ട്വിറ്ററിലൂടെവാഗ്ദാനങ്ങളായി മുന്നോട്ട് വയ്ക്കുന്നത്. തീർന്നില്ല, ഈ സംഗതികളെല്ലാം വാഗ്‌ദാനം ചെയ്തുകൊണ്ട് ഇവരെല്ലാം ഒരേപോലെ ഒരു നമ്പറാണ് തങ്ങളുടെ ട്വീറ്റുകളിൽ നൽകിയിരിക്കുന്നത്. ബി.ജെ.പിയുടെ ടോൾ ഫ്രീ നമ്പർ!
If someone's tryna love me or date me please now is the time I am free. Call me on 8866288662
— aNOushka (@attentionsucker) January 4, 2020
പൗരത്വ ഭേദഗതിക്ക് അനുകൂലമായി, പിന്തുണ അറിയിക്കാൻ ബി.ജെ.പിയുടെ ടോൾ ഫ്രീ നമ്പറിൽ വിളിച്ചാൽ മതിയെന്നുള്ള പാർട്ടി ജനറൽ സെക്രട്ടറി അനിൽ ജെയിനിന്റെ പ്രഖ്യാപനം വന്നതിന് ശേഷമാണ് ഇത്തരത്തിലുള്ള ട്വീറ്റുകളിൽ വ്യാപകമായി ട്വിറ്ററിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്. പൗരത്വ നിയമഭേദഗതിക്ക് പിന്തുണയറിയിച്ചാൽ 'സുന്ദരികളായ' സ്ത്രീകളുമായി സംസാരിക്കണമെന്നും, ഡേറ്റിംഗ് ചെയ്യാമെന്നും വാഗ്ദാനം ചെയ്യുന്ന ട്വീറ്റുകളും ഇക്കൂട്ടത്തിലുണ്ട്. സംഗതി വിവാദമായതിനെ തുടർന്ന് ചില അക്കൗണ്ടുകൾ തങ്ങളുടെ ട്വീറ്റുകൾ പിൻവലിച്ചിട്ടുണ്ട്.
This is absolutely fake. If you want free Netflix please use someone else's account like the rest of us. https://t.co/PHhwdA3sEI
— Netflix India (@NetflixIndia) January 4, 2020
ഇത്തരം ട്വീറ്റുകൾ പുറപ്പെടുവിക്കുന്ന അക്കൗണ്ടുകളെല്ലാം സ്ത്രീകളുടെ ചിത്രങ്ങളാണ് പ്രൊഫൈൽ ചിത്രമായി നൽകിയിരിക്കുന്നത്. എന്നാൽ ഈ ട്വീറ്റുകൾ തട്ടിപ്പാണോയെന്നും ട്വിറ്ററിലുള്ളവരെ കബളിപ്പിക്കാൻ വേണ്ടിയുള്ള ശ്രമമാണോ എന്നും സംശയിച്ചുകൊണ്ട് ചിലർ ഇവ പങ്കുവച്ചിട്ടുണ്ട്. ഇത്തരം ട്വീറ്റുകൾക്കെതിരെ ഓൺലൈൻ സ്‌ട്രീമിംഗ് സർവീസായ നെറ്റ്ഫ്ലിക്സും രംഗത്ത് വന്നു. ഇങ്ങനെയുള്ള ട്വീറ്റുകൾ ശുദ്ധതട്ടിപ്പാണെന്നും, നിങ്ങൾക്ക് നെറ്റ്ഫ്ലിസ് ഉപയോഗിക്കണമെങ്കിൽ 'ഞങ്ങളെയൊക്കെ പോലെ മറ്റാരുടെയെങ്കിലും അക്കൗണ്ട് ഉപയോഗിക്കണം' എന്നും രസകരമായി ഉപദേശിച്ചുകൊണ്ട് നെറ്റ്ഫ്ലിക്സ് ട്വീറ്റ് ചെയ്തു.
Want free Netflix subscription for 6 months?
— Muralikrishna🇮🇳🇮🇱 (@MuralikrishnaE1) January 4, 2020
Call 8866288662 and get Username and Password.
Promotional offer, valid only for first 1000 callers.
Try your luck 👍🏻