തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ സമിതി 8ന് സംഘടിപ്പിക്കുന്ന 24 മണിക്കൂർ ദേശീയ പണിമുടക്കിനോടനുബന്ധിച്ച് ഇന്ന് വൈകിട്ട് വെള്ളയമ്പലം മാനവീയം വീഥിയിൽ സമരത്തെരുവ് നടക്കും. ദേശീയ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സാംസ്‌കാരിക പ്രവർത്തകർ കലാപരിപാടികൾ അവതരിപ്പിക്കും. വയലിൻ വാദനം, ബാൻഡ്, പപ്പറ്റ് ഷോ, നാടൻപാട്ട് തുടങ്ങിയ നടക്കും. അലൻസിയർ, ഇന്ദ്രൻസ്, എഴാച്ചേരി രാമചന്ദ്രൻ, മധുപാൽ, രാജലക്ഷ്‌മി, ജയചന്ദ്രൻ കടമ്പനാട് തുടങ്ങിയവർ പങ്കെടുക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ ജനറൽ കൺവീനർ വി. ശിവൻകുട്ടിയും ചെയർമാൻ വി.ആർ. പ്രതാപനും അറിയിച്ചു.