accident

ദു​ബാ​യ്: ദു​ബാ​യി​ൽ വച്ചുണ്ടായ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ചാ​ല​ക്കു​ടി സ്വ​ദേ​ശിയായ യുവാവ് മരണപ്പെട്ടു. ക​ള​ത്തി​വീ​ട്ടി​ൽ വറീതിന്റെ മ​ക​നായ 48 വയസുകാരൻ ബാ​ബുവാ​ണ് മരണമടഞ്ഞത്. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് റോ​ഡിൽ വച്ച് അപകടം സംഭവിക്കുകയായിരുന്നു. ബാബു സഞ്ചരിച്ചിരുന്ന ബൈക്ക് ട്രെയിലറിൽ ഇടിച്ചാണ് അപകടമുണ്ടായത്. ദുബായിൽ അ​ൽ​ബ​യാ​ൻ പ​ത്ര​ത്തി​ൽ സെയിൽസ്മാൻ എന്ന നിലയിൽ ജോലി ചെയ്തുവരികയായിരുന്നു ബാബു. ജോലിസംബന്ധമായി വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ പ​ത്ര​മെ​ടു​ക്കാ​ൻ പോ​കുമ്പോഴായിരുന്നു അ​പ​ക​ടം നടന്നത്. അ​പ​ക​ട സ്ഥ​ല​ത്തു​വ​ച്ചു ത​ന്നെ ബാബു മരണപ്പെടുകയായിരുന്നു. കൂ​ടെ ജോ​ലി ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​ർ അ​ന്വേ​ഷി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് അപകടം നടന്ന കാര്യവും ബാബു മരണപ്പെട്ട വിവരവും അവർ അറിയുന്നത്.