marad-flat-

കൊച്ചി: മരടിലെ ഫ്ലാറ്റ് പൊളിക്കാനുള്ള സമയക്രമത്തിൽ മാറ്റം വരുത്തില്ലെന്ന് പൊലീസ് കമ്മീഷണറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ തീരുമാനം. രാത്രി കളക്ടർ വിളിച്ച യോഗത്തിന് ശേഷം ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. ജനവാസം കുറഞ്ഞ ഫ്ലാറ്റ് സമുച്ചയം ആദ്യം പൊളിക്കുക, ജനസാന്ദ്രത ഏറിയ ആൽഫ സെറീൻ ഫ്ലാറ്റുകൾ പൊളിക്കുന്നത് രണ്ടാം ദിവസത്തേക്ക് മാറ്റുക തുടങ്ങിയ ആവശ്യങ്ങൾ പ്രദേശവാസികൾ ഉന്നയിച്ചിരുന്നു.

അതേസമയം നാളെ മുതൽ ഫ്ലാറ്റുകളിൽ സ്ഫോടകവസ്തുക്കൾ നിറച്ചുതുടങ്ങും. സ്ഫോടന സമയത്ത് 5 ഫ്ളാറ്റുകളുടെയും സമീപത്തു നിന്നായി 290 കുടുംബങ്ങളെ ഒഴിപ്പിക്കും.സ്ഫോടനത്തിന് 3 മണിക്കൂർ മുൻപ് ആളുകൾ ഒഴിയണം.സ്ഫോടന സമയത്ത് മാത്രം ഗതാഗത നിയന്ത്രണവും വൈദ്യുതി നിയന്ത്രണവും ഉണ്ടാകും.