തിരുവനന്തപുരം: പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങളുടെ മികവിന് 2019ലെ ഗ്രീനോട്ടൽസ് പുരസ്‌കാരം തേക്കടിയിലെ പ്രമുഖ റിസോർട്ടായ പൊയട്രീ സരോവർ പോർട്ടിക്കോയ്ക്ക് ലഭിച്ചു. ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിച്ചു. പരിസ്ഥിതി സൗഹൃദം, സാമൂഹിക ഉത്തരവാദിത്തം, പരിസ്ഥിതി സുസ്ഥിരത എന്നീ ഘടകങ്ങളിലെ പ്രവർത്തനം വിലയിരുത്തിയായിരുന്നു പുരസ്‌കാര നിർണയം.
നിരഞ്ജൻ ഖത്രി, ജോർജ് സി. വർഗീസ്, ജെ.സി. മോഡ്‌ഗിൽ എന്നീ പ്രമുഖരടങ്ങിയ ജൂറിയാണ് അവാർഡ് ജേതാക്കളെ കണ്ടെത്തിയത്. വനാന്തരീക്ഷത്തിന് ഭംഗംവരുത്താത്തതും പ്രകൃതി സൗഹൃദ രൂപകല്‌പനയും പ്രവർത്തനങ്ങളുമാണ് പൊയട്രീ റിസോർട്ടിന്റെ സവിശേഷത. അഥിതികൾക്ക് മികച്ച സേവനങ്ങൾക്കൊപ്പം പ്രകൃതിയുടെ തനത് അനുഭവവും പൊയട്രീ സമ്മാനിക്കുന്നു. ഈ പരിശ്രമങ്ങൾക്കുള്ള അംഗീകാരമാണ് ഗ്രീനോട്ടൽസ് പുരസ്കാരമെന്ന് പൊയട്രീ സരോവർ പോർട്ടിക്കോ മാനേജിംഗ് ഡയറക്‌ടർ ആർ. രഘുനാഥ് പറഞ്ഞു.
പരിസ്ഥിതി സൗഹൃദ മികവിന് 2019ൽ പൊയട്രീക്ക് ലഭിച്ച രണ്ടാമത്തെ പുരസ്കാരമാണിത്. മികച്ച ഇക്കോ ഫ്രണ്ട്‌ലി റിസോർട്ടിനുള്ള സാറ്റ പുരസ്‌കാരം കഴിഞ്ഞവർഷം ലഭിച്ചിരുന്നു. 2018ൽ മികച്ച വൈൽഡ് ലൈഫ് റിസോർട്ടിനും 2017ൽ മികച്ച റൊമാന്റിക് റിസോർട്ടിനുമുള്ള സൗത്ത് ഏഷ്യൻ ട്രാവൽസ് പുരസ്‌കാരങ്ങളും 2015ൽ ദക്ഷിണേന്ത്യയിലെ മികച്ച ഹോളിഡേ അക്കോമഡേഷൻ ഇന്ത്യ ഹോസ്‌പിറ്റാലിറ്റി പുരസ്‌കാരവും ലഭിച്ചു. കോണ്ടെ നാസ്‌റ്ര് ട്രാവലറുടെ ടോപ് ട്വന്റി ഫാമിലി ഫ്രണ്ട്ലി റിസോർട്ടുകളുടെ പട്ടികയിലും പൊയട്രീ ഇടംനേടിയിരുന്നു.