നിസാമബാദ്: എ..ഐ..എം.ഐ,എം നേതാവ് അസദുദ്ദീൻ ഒവൈസിയെ തലകീഴായി കെട്ടിത്തൂക്കി താടി വടിക്കുമെന്ന് ബി.ജെ.പി എം പിയുടെ ഭീഷണി. വടിച്ചെടുത്ത ഒവൈസിയുടെ താടി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന് ഒട്ടിക്കുമെന്നും നിസാമബാദ് എംപി ഡി അരവിന്ദ് കുമാർ പറഞ്ഞു.
നിസാമബാദിൽഒരു പൊതുപരിപാടിക്കിടെയാണ് അരവിന്ദ് കുമാറിന്റെ പരാമർശം. സ്വന്തം സഹോദരന് നേരെ സ്വന്തം സമുദായത്തിൽ നിന്നുണ്ടായ അക്രമം തടയാൻ സാധിക്കാത്ത ആളാണോ ബി.ജെ.പിയെ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതെന്ന് അരവിന്ദ് കുമാർ ചോദിച്ചു. നിസാമബാദിൽ അവർ ഒന്നിച്ച് കൂടിയ അതേ മൈതാനത്ത് ഒവൈസിയെ ക്രെയിനിൽ തലകീഴായി കെട്ടിത്തൂക്കി താടി വടിക്കും. നിങ്ങളുടെ താടിക്ക് സ്ഥാനക്കയറ്റവും നൽകും. അത് കെ.ചന്ദ്രശേഖര റാവുവിന് ഒട്ടിച്ച് നൽകുമെന്നും അരവിന്ദ് കുമാർ പറഞ്ഞു..
ദേശീയ പൗരത്വ ഭേദഗതി നിയമത്തിൽ ചന്ദ്രശേഖര റാവുവിന്റെ അഭിപ്രായം മുസ്‍ലിം അനുഭാവമുള്ളതാണെന്നും അരവിന്ദ് കുമാര്‍ ആരോപിച്ചു..
പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ച കെ ചന്ദ്രശേഖര റാവുവിന് ഹിന്ദു ധർമ്മത്തെക്കുറിച്ച് എന്തറിയാമെന്നും അരവിന്ദ് കുമാർ ചോദിച്ചു. മുസ്‍ലിം വേഷമണിഞ്ഞ മുഖ്യമന്ത്രിയാണ് റാവുവെന്നും അരവിന്ദ് പറഞ്ഞു.