തിരുവനന്തപുരം: ഗണിത ശാസ്ത്രജ്ഞനും കേരള സർവകലാശാല ഗണിത ശാസ്ത്ര മേധാവിയുമായിരുന്ന കാര്യവട്ടം യൂണിവേഴ്സിറ്റിക്ക് സമീപം തൃപ്പാദപുരം കോമനയിൽ കെ.എസ്.എസ്. നമ്പൂതിരിപ്പാട് (84) നിര്യാതനായി. ഗണിത ശാസ്ത്രത്തിൽ അന്താരാഷ്ട്ര ശ്രദ്ധയാകർഷിച്ച ഗ്രന്ഥങ്ങൾ രചിച്ച നമ്പൂതിരിപ്പാട് ബോർഡ് ഒഫ് സ്റ്റഡീസ് ചെയർമാൻ, അക്കാഡമിക് കൗൺസിലംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ടി.എൻ. പ്രിയദത്ത. മക്കൾ: കെ.എസ്. മനു, കെ.എസ്. അജൻ (യു.എസ്.എ ), കെ.എസ്. പ്രിയദർശിനി. മരുമക്കൾ: ലൂസിയ റോഡിഗ്സ് (ബ്രസീൽ), കെ.കെ. ഉമ, ജിതേഷ് പി. ജോസ്. സംസ്‌കാരം: ഇന്ന് കുടുംബ വീടായ തൃപ്പൂണ്ണിത്തുറ പുറ്റുമാനൂർ കോമനയിൽ.