
ചെന്നൈ: തമിഴ്നാട് നിയമസഭാ മുൻ സ്‌പീക്കറും മുതിർന്ന എ.ഐ.എ.ഡി.എം.കെ നേതാവുമായ പി.എച്ച്. പാണ്ഡ്യൻ (74) അന്തരിച്ചു. ഇന്നലെ രാവിലെ എട്ടരയോടെ രാമചന്ദ്ര ആശുപത്രിയിലായിരുന്നു അന്ത്യം.
എം.ജി രാമചന്ദ്രൻ മുഖ്യമന്ത്രിയായിരുന്ന 1985 മുതൽ 1987 വരെയാണ് പാണ്ഡ്യൻ തമിഴ്നാട് നിയമസഭാ സ്‌പീക്കറായിരുന്നത്. എം.ജി.ആറിന്റെ മരണ ശേഷം പി.എച്ച് പാണ്ഡ്യൻ ജാനകി രാമചന്ദ്രന്റെ എ.ഐ.എ.ഡി.എം.കെ വിഭാഗത്തിൽ ചേർന്നു. പിന്നീട് ജയലളിത പക്ഷത്തെത്തി.
1999 മുതൽ 2004 വരെ തിരുനെൽവേലി എം.പിയായിരുന്നു. ഇതിനിടെ ജയലളിതയുടെ അടുത്ത സഹായിയായി അദ്ദേഹം മാറി.