നടിയും മോഡലുമായ പദ്മാലക്ഷ്മിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. പുതുവർഷത്തിൽ ആദ്യമായി പോസ്റ്റ് ചെയ്ത ടോപ്‌ലെസ് ചിത്രമാണ് ആരാധകർ ഏറ്റെടുത്തത്. പൂമാല കഴുത്തിലൂടെ ചുറ്റി ക്രീം പാവാടയണിഞ്ഞ് കൈകൊണ്ട് മാറിടം മറച്ചുനിൽക്കുന്ന ചിത്രമാണ് ഇതിനോടകം ശ്രദ്ധ നേടിയത്.
.
'പുതുവർഷം, അതേ ഞാൻ'എന്ന അടിക്കുറിപ്പിലാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. വോഗ് ഇന്ത്യയുടെ ഫോട്ടോ ഷൂട്ടിലാണ് അതീവ ഗ്ലാമറസായി പദ്മാലക്ഷ്മി എത്തിയത്. പ്രായം കൂടുന്തോറും സൗന്ദര്യം വർദ്ധിക്കുകയാണെല്ലോ എന്നാണ് എന്നാണ് ആരാധകരുടെ കമന്റ്.
ഇതിന് മുൻപും ഇത്തരം ചിത്രങ്ങൾ 49 കാരി യായ താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. പ്രമുഖ കുക്കറി ഷോ ആയ ടോപ് ഷെഫിന്റെ വിധികർത്താവാണ് ലക്ഷ്മി. തമിഴ് വംശജയായ ലക്ഷ്മി പ്രമുഖ നോവലിസ്റ്റ് സൽമാൻ റുഷ്ദിയുടെ ഭാര്യയാണ്.
അടുത്തിടെ പ്രിയങ്ക ചോപ്രയുടെ പേരിൽ പദ്മാലക്ഷ്മി വാർത്തകളിൽ നിറഞ്ഞിരുന്നു. ന്യൂയോർക്ക് മാഗസിൻ പദ്മാലക്ഷ്മിയുടെ ചിത്രത്തിൽ പ്രിയങ്കയെ ടാഗ് ചെയ്‌തതാണ് വിവാദങ്ങൾക്കിടയാക്കിയത്. ഇതിനെതിരേ രൂക്ഷ പ്രതികരണവുമായി താരം രംഗത്തെത്തിയിരുന്നു.