t-p-ramakrishnan
t p ramakrishnan

കോഴിക്കോട്: സ്വകാര്യ ലബോറട്ടറികൾ നേരിടുന്ന പ്രശ്നങ്ങൾ ഗവൺമെൻറുമായി കൂടിയാലോചിച്ച് പരിഹാരമുണ്ടാക്കുമെന്ന് തൊഴിൽ എക്സെെസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ പറ‌ഞ്ഞു. കേരള പാരാമെഡിക്കൽ ലബോറട്ടറി ഓണേഴ്സ് ഫെഡറേഷൻ (കെ.പി.എൽ.ഒ.എഫ്.)​ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കെ. വി. വി. എസ് സംസ്ഥാന പ്രസിഡൻറ് വി.കെ.സി മമ്മദ് കോയ ലാബ് എക്സ്പോ ഉദ്ഘാടനം ചെയ്തു.

കെ.പി.എൽ.ഒ.എഫ് സംസ്ഥാന പ്രസിഡൻറ് ചന്ദ്രൻ കൊടമന അദ്ധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ചെയർമാൻ സൂര്യ അബ്ദുൾ ഗഫൂർ സ്വാഗതം പറഞ്ഞു. കെ. വി. വി. എസ് സംസ്ഥാന സെക്രട്ടറി ഇ. എസ് ബിജു മുഖ്യപ്രഭാഷണം നടത്തി.

കെ.പി.എൽ.ഒ.എഫ് സംസ്ഥാന സെക്രട്ടറി കെ. എൻ. ഗിരീഷ്, സലീം മുക്കാട്ടിൽ, അബ്ദുൾ അസീസ് അരീക്കര, ടി. മരക്കാർ, സി. കെ. വിജയൻ, കെ. എം. റഫീഖ്, കുമാർ, റഷീദ് പേരാമ്പ്ര എന്നിവർ സംസാരിച്ചു.