മുംബയ്: മന്ത്രിസ്ഥാനം നൽകാത്തതിൽ പ്രതിഷേധിച്ച് പാർട്ടി പാർട്ടി വിടുമെന്ന് ഭീഷണി മുഴക്കി കോൺഗ്രസ് എം.എൽ.എ.താൻ മാത്രമല്ല, താൻ മാത്രമല്ല, പാർട്ടിയിൽ നിന്നും രാജിവയ്ക്കാൻ തയാറായി നിരവധി പാർട്ടി അംഗങ്ങളും പ്രവർത്തകരും തയാറാണെന്നും ജൽനയിലെ കോൺഗ്രസ് എം.എൽ.എയായ കൈലാഷ് ഗോരന്ത്യാൽ പറയുന്നു. ജൽന ജില്ലാ കമ്മിറ്റി ചർച്ചയ്ക്കിടയിലാണ് താൻ ഈ തീരുമാനം കൈക്കൊണ്ടതെന്നും അധികം വൈകാതെ തന്നെ എം.പി.സി.സി(മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി) അദ്ധ്യക്ഷൻ ബാലാസാഹേബ് തോറാട്ടിനെ കണ്ട് താൻ രാജിക്കത്ത് നൽകുമെന്നും ഗോരന്ത്യാൽ വ്യക്തമാക്കി.
തന്നെ കൂടാതെ ജില്ലാ പരിഷദ്,ജൽന മുനിസിപ്പൽ കൗൺസിൽ അംഗങ്ങളും തങ്ങളുടെ രാജിക്കത്തുകൾ അദ്ദേഹത്തിന് സമർപ്പിക്കുമെന്നും ഗോരന്ത്യാൽ പറയുന്നു. അതേസമയം, ശിവസേനാ നേതാവായ അബ്‌ദുൾ സത്താർ മഹാരാഷ്ട്ര സർക്കാരിൽ നിന്നും രാജി വച്ചതായി വാർത്തകൾ വന്നിരുന്നു. കാബിനറ്റ് മന്ത്രി സ്ഥാനം ലഭിക്കാത്തതിലാണ് ശിവസേന നേതാവ് മന്ത്രിസഭയിൽ നിന്നും രാജി വച്ചതെന്നായിരുന്നു പുറത്ത് വന്ന വിവരം. എന്നാൽ ഈ വാർത്ത അടിസ്ഥാനവിരുദ്ധമാണെന്ന് ശിവസേനയും പറഞ്ഞിരുന്നു. ഉദ്ധവ് മന്ത്രിസഭയിൽ അദ്ദേഹത്തെ ഉൾപ്പെടുത്തിയിരുന്നെങ്കിലും സഹമന്ത്രി സ്ഥാനമാണ് നൽകിയിരുന്നത്.
ഡിസംബർ 30നാണ് അബ്ദുൾ സത്താർ അടക്കമുള്ള നേതാക്കൾ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. മഹാസഖ്യത്തിലെ മൂന്ന് പാർട്ടികളിലേയും 36 പേരെക്കൂടി ഉൾപ്പെടുത്തിയായിരുന്നു മന്ത്രിസഭാ വികസനം നടത്തിയത്. ഇതിനു പിന്നാലെ സഖ്യത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നു. എന്നാൽ, വകുപ്പ് വിഭജനത്തിൽ തീരുമാനമാകാത്തത് മഹാവികാസ് അഘാഡിയിൽ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഈ പ്രതിസന്ധിയുടെ സാഹചര്യത്തിൽ കർണാടകയിൽ കർണാടകയിൽ സംഭവിച്ചത് മഹാരാഷ്ട്രയിലും ആവർത്തിക്കുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉത്കണ്ഠരാകുന്നത്.