kannan-gopinathan-

ലക്നൗ: പൗരത്വഭേദഗതിയ്‌ക്കെതിരെ പ്രതിഷേധിച്ചതിന് യു.പി പൊലീസ് അറസ്റ്റ് ചെയ്ത മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥനെ വിട്ടയച്ചു. കസ്റ്റഡിയിലെടുത്ത് നീണ്ട 10 മണിക്കൂറിന് ശേഷമാണ് കണ്ണൻ ഗോപിനാഥനെ വിട്ടയച്ചത്. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് വിട്ടയച്ച കാര്യം അറിയിച്ചത്.

പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യമൊട്ടുക്കും പ്രതിഷേധത്തിന് നേതൃത്വം നൽകുന്ന കണ്ണൻ ഗോപിനാഥൻ ഇന്നുച്ചയോടെയാണ് യു.പിയിലെത്തിയത്. അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയിലെ റെസിഡന്റ് ഡോക്ടേർസ് അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കാനായിരുന്നു അദ്ദേഹം എത്തിയത്. എന്നാൽ ആഗ്രയിൽ വച്ച്‌ അദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.