ഓൺലൈനിൽ പ്രചരിച്ച അശ്ലീല വീഡിയോകളിൽ അഭിനയിച്ച 22 യുവതികൾക്ക് 91 കോടിരൂപ നഷ്ടപരിഹാരം നൽകണമെന്ന് യു..എസ്. കോടതി വിധി. ഓൺലൈൻ ചാനലുകലിൽ പ്രദർശിപ്പിക്കില്ലെന്നും വിദേശത്തർക്കുള്ള കോടീശ്വരൻമാർക്ക് ഡി.വി.ഡി ആയി നൽകാനെന്നും പറഞ്ഞാമ് അശ്ലീല ചിത്രങ്ങളിൽ അഭിനയിപ്പിച്ചത്. യുവതികളെ നിർബന്ധപൂർവം ചിത്രങ്ങളിൽ അഭിനയിപ്പിക്കുകയായിരുന്നുവെന്നും ഓൺലൈൻ ചാനലുകളിൽ പ്രദർശിപ്പിക്കില്ലെന്ന് വാക്ക് നല്‍കി വഞ്ചിക്കുകയായിരുന്നുവെന്നും തെളിഞ്ഞതായി കോടതി ചൂണ്ടിക്കാട്ടി.
സാൻഡിയാഗോയിൽ വച്ചായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്. യു.എസിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സ്ത്രീകളാണ് ഷൂട്ടിനായി ഇവിടേക്ക് എത്തിയത്. കൂട്ടത്തിൽ ഒരു സ്ത്രീക്ക് സംശയം തോന്നിയതോടെ ഇതിൽനിന്ന് പിന്മാറാൻ തുനിഞ്ഞിരുന്നു. വിഡിയോകൾ ഓൺലൈനിൽ ലീക്കായത് സ്ത്രീകളുടെ ശ്രദ്ധയിൽപ്പെട്ടു. ഇത് ചോദ്യം ചെയ്തപ്പോൾ ഗേൾഡ് ഡൂ പോൺ വെബ്സൈറ്റ് നിർമാതാവും മറ്റ് അംഗങ്ങളും ചേർന്ന് വീണ്ടും ഭീഷണി ഉയര്‍ത്തി. കോടതിക്ക് ഇക്കാര്യം ബോധ്യപ്പെട്ടതിനാലാണ് സ്ത്രീകൾക്ക് ഇത്രയും തുക നഷ്ടപരിഹാരമായി നൽകാൻ വിധിച്ചത്.