kiran-bedi

ന്യൂഡൽഹി: സൂര്യനിൽ നിന്നും 'ഓം' ശബ്ദം എന്ന മട്ടിൽ പ്രചരിക്കുന്ന വ്യാജവീഡിയോ പങ്കുവച്ച മുൻ ഐ.പി.എസ് ഉദ്യോഗസ്ഥ കിരൺ ബേദിക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. പുതുച്ചേരി ലഫ്റ്റനന്റ് ഗവർണർ കൂടിയായ കിരൺ ബേദിക്ക് 'ഇങ്ങനെയുള്ള ചവറുകൾ' പങ്കുവയ്ക്കാൻ സാധിക്കുന്നതിൽ തനിക്ക് അത്ഭുതമുണ്ടെനും പ്രശാന്ത് ഭൂഷൺ കിരൺ ബേദിയുടെ ട്വീറ്റ് പങ്കുവച്ചുകൊണ്ട് ട്വിറ്ററിലൂടെ പ്രതികരിച്ചു.

Can't believe that this lady was once an IPS officer & now a Governor, that she can tweet such utter garbage. I am truly ashamed to have been associated with her in the Lokpal movement https://t.co/AF3Obvcqzi

— Prashant Bhushan (@pbhushan1) January 4, 2020


'ഒരു ഐ.പി.എസ് ഓഫീസറും ഇപ്പോൾ ഗവർണറും ആയ ഈ സ്ത്രീ അശേഷം ചവറായ ഇങ്ങനെയൊരു കാര്യം ട്വീറ്റ് ചെയ്തു എന്ന കാര്യം എനിക്ക് വിശ്വസിക്കാൻ സാധിക്കുന്നില്ല. ലോക്പാൽ സമരത്തിൽ ഇവർക്കൊപ്പം ചേർന്നതിൽ എനിക്ക് കാര്യമായും ലജ്ജയുണ്ട്.' ഇങ്ങനെയായിരുന്നു പ്രശാന്ത് ഭൂഷണിന്റെ ട്വീറ്റ്.

നാസ റെക്കോർഡ് ചെയ്തത് എന്ന തരത്തിലുള്ള വ്യാജ വീഡിയോ ആണ് കിരൺ ബേദി തന്റെ ട്വിറ്റർ അക്കൗണ്ട് വഴി പങ്കുവച്ചത്. എഡിറ്റ് ചെയ്യപ്പെട്ടതാണ് എന്നത് വീഡിയോയിൽ നിന്നും വ്യക്തമാണ്. ഏതായാലും പ്രശാന്ത് ഭൂഷണെ കൂടാതെ നിരവധി പേർ വീഡിയോയ്‌ക്കെതിരെയും ബേദിക്കെതിരെയും രംഗത്ത് വന്നിട്ടുണ്ട്. നിങ്ങൾ ബുദ്ധിയുള്ള ഒരാളാണെന്നാണ് തങ്ങൾ വിചാരിച്ചതെന്ന് ഒരാൾ പറയുമ്പോൾ, മറ്റൊരാൾ തങ്ങൾക്ക് ബേദി ഒരു ഹീറോ ആയിരുന്നുവെന്നും എന്നാൽ ഇപ്പോൾ അപമാനമാണെന്നും പറയുന്നു.