മമ്മൂട്ടി ചിത്രം മാമാങ്കത്തിലൂടെ മലയാളത്തിലെത്തിയ നടി പ്രാചി തെഹ്‍ലാന്റെ ഹോട്ട് ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ. അതീവ ഗ്ലാമറിലാണ് നടി ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. തന്റെ ഗ്ലാമർ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിലൂടെ നടി പങ്കുവച്ചത്. ഇതിന് മുൻപും തന്റെ ഗ്ലാമർ ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.
മാമാങ്കം സിനിമയിൽ ഉണ്ണി മായ എന്ന കഥാപാത്രത്തെയായിരുന്നു നടി അവതരിപ്പിച്ചത്. ഇന്ത്യൻ ദേശീയ ടീമിന്റെ ക്യാപ്‌റ്റൻപദവി വഹിച്ചശേഷം മലയാള സിനിമയിൽ നായികയാകുന്ന ആദ്യ വനിതയാണ് പ്രാചി തെഹ്‌ലാൻ എന്ന ഡൽഹിക്കാരി. 2010ലെ ഡൽഹി കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ വനിതാ നെറ്റ്‌ബോൾ ടീമിന്റെ ക്യാപ്‌റ്റൻ പദവിയിലെത്തുമ്പോൾ പ്രാചിക്കു പ്രായം 17 മാത്രം.
ബാസ്‌കറ്റ്‌ബോളിൽ ദേശീയ സബ്‌ജൂനിയർ താരമായിരുന്നു.