car-

യാത്ര എളുപ്പമാക്കുക എന്നതുമാത്രമല്ല സ്റ്റാറ്റസ് സിമ്പൽ കൂടിയാണ് കാറുകൾ. എന്നാൽ അതുമാത്രമല്ല, കാറുകൾ സ്വന്തമാക്കിയാൽ ലൈംഗിക ജീവിതവും കൂടുതൽ മികച്ചതാവുമെന്നാണ് പുതിയ കണ്ടെത്തൽ.

കാർ സ്വന്തമാക്കുന്നതോടെ യുവാക്കൾക്ക് ആത്മാഭിമാനം വധിക്കുമെന്നും അത് അവരുടെ ലൈംഗിക താല്‍പ്പര്യം വർദ്ധിപ്പിക്കുമെന്നുമാണ് ഗവേഷകരുടെ കണ്ടെത്തൽ. മെക്‌സിക്കോയിലെ കോളിമോ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് പഠനം നടത്തിയത്. കാർ സ്വന്തമാക്കുന്നത് ഒരു സ്റ്റാറ്റസ് സിമ്പലാണ്. അതോടെ സ്ത്രീകൾ ഇവരിൽ കൂടുതൽ താത്പര്യം കാണിക്കുമെന്നും ഇത് ലൈംഗിക താത്പര്യം വർദ്ധിപ്പിക്കാൻ കാരണമാകുമെന്നുമാണ് പറയുന്നത്.

ജീവിതത്തിന്റെ തുടക്കകാലത്തുതന്നെ കാർ സ്വന്തമാക്കാൻ സാധിക്കുന്നവരിലാണ് ഇത് കൂടുതൽ ബാധിക്കുന്നത്. കാർ, വീട് പോലുള്ളവ സ്വന്തമായി ഉള്ളവരോടാണ് കൂടുതൽ സ്ത്രീകളും താത്പര്യം കാണിക്കുന്നതെന്നും പഠനത്തിൽ പറയുന്നു.. സെക്ഷ്വാലിറ്റി റിസർച്ച് ആൻഡ് സോഷ്യൽ പോളിസി മാസികയിലാണ് പഠനം പ്രസിദ്ധീകരിച്ചത്. 17നും 24 നും ഇടയിൽ പ്രായമുള്ള 809 വിദ്യാർത്ഥികളിലാണ് പഠനം നടത്തിയത്. കാർ സ്വന്തമായി ഉള്ളവർക്ക് ലൈംഗിക താത്പര്യവും ചെറിയ പ്രായത്തിൽ തന്നെ ലൈംഗിക ബന്ധത്തിലേർപ്പെടാനുള്ള സാധ്യതയും കൂടുതലാണെന്ന് കണ്ടെത്തി. കൂടാതെ ഇവർക്ക് കൂടുതൽ ലൈംഗിക പങ്കാളികളുണ്ടെന്നും കൂടുതൽ തവണ ലൈംഗിക ബന്ധത്തിലേർപ്പെട്ടിട്ടുണ്ടെന്നും പഠനത്തിൽ പറയുന്നു. കൂടാതെ കാറിൽ പൊതുസ്ഥലത്ത് ഇരുന്നുപോലും ഇവർ ലൈംഗിക ബന്ധത്തിലേർപ്പെടാറുണ്ട്. എന്നാൽ ഇവർ സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലാണ് ഏർപ്പെടുന്നതെന്നും പഠനത്തിൽ പറയുന്നു.