അശ്വതി : മികച്ച ജോലിക്കാരെ ലഭിക്കും. കുടുംബാഭിവൃദ്ധിയുണ്ടാകും. ധനാഭിവൃദ്ധി. കേസുകളിൽ വിജയിക്കും.
ഭരണി: പുണ്യകർമ്മങ്ങൾക്കായി ധാരാളം പണം ചെലവഴിക്കും. സർക്കാർ ഉദ്യോഗസ്ഥർക്ക് അനുകൂല സമയം. വിനോദയാത്രയ്ക്കുള്ള സന്ദർഭം.
കാർത്തിക: വസ്തുക്കൾ സ്വന്തമാക്കും. അടിക്കടി യാത്ര ചെയ്യേണ്ടതായിവരും. സർക്കാരിൽ പെൻഷൻ, ലോൺ മുതലായവയ്ക്ക് അപേക്ഷിച്ചിട്ടുള്ളവർക്ക് ലഭിക്കും.
രോഹിണി: സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. വിദ്യാഭ്യാസ പുരോഗതിയുണ്ടാകും. സൽപ്രവൃത്തികൾ ചെയ്യും. പുസ്തകം എഴുതുന്നവർക്ക് പുരസ്കാരങ്ങൾ ലഭിക്കും.
മകയിരം: ധനാഭിവൃദ്ധിയും മാനസിക സന്തോഷവുമുണ്ടാകും. തൊഴിൽ ചെയ്യുന്നവർക്ക് അധിക ലാഭം കൈവരിക്കും. എല്ലാ സംരംഭങ്ങളും വിജയകരമായി ചെയ്തു തീർക്കും.
തിരുവാതിര: സർക്കാർ ജോലിക്കായി ശ്രമിക്കുന്നവർക്ക് ലഭിക്കും. ബന്ധുക്കളുമായി സ്വരചേർച്ചക്കുറവ്. തൊഴിൽ സംബന്ധമായി തടസങ്ങൾ വരാം.
പുണർതം: സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. എതിർകക്ഷി നേതാക്കൾക്ക് അനുകൂല സന്ദർഭം. പലവിധ വിഷമതകളും വരാനിടയുണ്ട്.
പൂയം: ദമ്പതികൾക്കിടയിൽ സ്വരചേർച്ചക്കുറവുണ്ടാകും. യാത്രകൾ ചെയ്യേണ്ടി വരും. പിതാവിന്റെ ആരോഗ്യനിലയിൽ ശ്രദ്ധിക്കണം.
ആയില്യം: ധന, ഐശ്വര്യത്തിന്റെയും സന്തോഷത്തിന്റെയും അവസരം. ജോലി അന്വേഷിക്കുന്നവർക്ക് അല്പം അകലെ ലഭിക്കും. സന്താനങ്ങളാൽ പലവിധത്തിലും മാനസിക സന്തോഷം ലഭിക്കും.
മകം: സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. ഹാസ്യകലാ പ്രകടനക്കാർക്ക് പുരസ്കാരം. ആത്മാർത്ഥതയുള്ള സുഹൃത്തുക്കളെ കണ്ടെത്തും.
പൂരം: സർക്കാരിൽ ഉന്നത സ്ഥാന പ്രാപ്തിക്കുള്ള സന്ദർഭം കാണുന്നു. പാർട്ടി പ്രവർത്തകർക്ക് ശോഭനമായ അവസരം. വിദ്യാഭ്യാസ പുരോഗതിയുണ്ടാകും.
ഉത്രം: ധനാഭിവൃദ്ധിയും പ്രശസ്തിയും പ്രതീക്ഷിക്കാം. വാക് ചാതുര്യത്താൽ അന്യരെ വശീകരിക്കും. ആത്മാർത്ഥതയുള്ള സുഹൃത്തുക്കൾ വന്നുചേരും. വാഹനം സ്വന്തമാക്കും.
അത്തം: പല മേഖലകളിലും ധനാഭിവൃദ്ധിയുണ്ടാകും. വാഹനം, വസ്തുക്കൾ എന്നിവ സ്വന്തമാക്കും. പിതൃഭൂസ്വത്തുക്കൾ വിൽക്കാൻ ആഗ്രഹിക്കുന്നവർക്ക് കാര്യസാദ്ധ്യത.
ചിത്തിര: സർക്കാർ തസ്തികയിലേക്ക് പരീക്ഷ എഴുതുന്നവർക്ക് അനുകൂലമായ സമയം. എഴുത്തുകാർക്ക് പുരസ്കാരങ്ങൾ ലഭിക്കും.
ചോതി: വിദേശത്ത് ജോലിക്കായി പോകും. സന്മാർഗത്തിലൂടെ സഞ്ചരിക്കും. സഹോദരങ്ങളാൽ സഹായ സഹകരണങ്ങൾ ഉണ്ടാകും. അടിക്കടി യാത്ര ചെയ്യേണ്ടതായിവരും.
വിശാഖം: വിദേശത്ത് ജോലി ചെയ്യുന്നവർക്ക് സകലവിധ സൗഭാഗ്യങ്ങളും ലഭിക്കും. വ്യാപാര, വ്യവസായ മേഖലയിൽ അഭിവൃദ്ധി.
അനിഴം: സർക്കാർ ഉദ്യോഗസ്ഥർക്ക് പ്രശസ്തിയും സ്ഥാനക്കയറ്റവും ലഭിക്കും. പുണ്യകർമ്മങ്ങൾ ചെയ്യും. ഏതു മേഖലയിലും വിജയം കണ്ടെത്തും.
തൃക്കേട്ട: സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. ദൈവഭക്തിയുണ്ടാകും. പഠനത്തിൽ ശ്രദ്ധയും താത്പര്യവും പ്രകടിപ്പിക്കും. നവദമ്പതികൾക്ക് സന്താനലബ്ധിയുടെ സമയം.
മൂലം: സുഹൃത്തുക്കളാൽ പലവിധ നന്മകളുണ്ടാവും. പിതാവിനോട് സ്നേഹമായിരിക്കും. മാനസിക വിഷമതകൾ വരാനും യാത്രകൾ ചെയ്യാനുമുള്ള സന്ദർഭം കാണുന്നു.
പൂരാടം: ധനഐശ്വര്യത്തിന്റെ സമയം. കഥാകൃത്തുകൾക്ക് ധനാഗമനവും പ്രശസ്തിയും പ്രതീക്ഷിക്കാം. ക്ഷേത്ര ദർശനം, തീർത്ഥാടനം, എന്നിവയ്ക്കുള്ള അവസരപ്രാപ്തിയുണ്ടാകും.
ഉത്രാടം: ധനാഭിവൃദ്ധിയുടെ സമയമാണ്. ഭാഗ്യാനുഭവങ്ങൾ പല രൂപത്തിലും വന്നുചേരും. ധാരാളം ഭൃത്യന്മാരെ ലഭിക്കും. വിദ്യാഭ്യാസത്തിൽ ശ്രദ്ധകുറയും.
തിരുവോണം: സകലവിധമായ നന്മകളും ലഭിക്കും. വാഹനം വാങ്ങും. പരുഷമായ സംസാരം കൊണ്ട് ബന്ധുക്കൾ അകലും. കേസുകളിൽ വിജയം.
അവിട്ടം: ധനാഭിവൃദ്ധിയുണ്ടാകും. വൻകിട വ്യാപാരികൾക്ക് അനുകൂലമായ സമയം. സ്ത്രീകൾ നിമിത്തം പലവിധ നന്മകളുണ്ടാവും.
ചതയം: പല മേഖലകളിൽ കൂടിയും വരുമാനം വന്നുചേരും. കുടുംബത്തിൽ നിന്നും മാറിത്താമസിക്കാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂലമായ അവസരം.
പൂരുരുട്ടാതി: സകലവിധ ഭാഗ്യലബ്ധിയുടെയും അവസരം. വിദ്യാഭ്യാസ പുരോഗതി പ്രതീക്ഷിക്കാം. ഭക്തിയുണ്ടാകും. ഏതു മേഖലയിലായാലും അതിൽ വിജയം കണ്ടെത്തും.
ഉത്രട്ടാതി: പല മേഖലകളിൽ കൂടിയും വരുമാനം പ്രതീക്ഷിക്കാം. സ്വന്തമായി ജോലി അന്വേഷിക്കുന്നവർക്ക് ലഭിക്കും. എതിർപ്പുകളെ പരാജയപ്പെടുത്തും.
രേവതി: വിദേശത്ത് ജോലിക്കായി പോകാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂലമായ സമയം. പാർട്ടി പ്രവർത്തകർക്ക് പ്രശസ്തിയും ജനപ്രീതിയും ലഭിക്കും.