അമിതഭാരത്താൽ വിഷമിക്കുന്നവർക്ക് മെലിയാൻ ഇതാ ഒരു എളുപ്പ വഴി. പേരയ്ക്ക! ദിവസവും മൂന്നോ നാലോ പേരയ്ക്ക ഡയറ്റിൽ ഉൾപ്പെടുത്താവുന്നതാണ്. പേരയ്ക്ക കഴിച്ചാൽ എളുപ്പത്തിൽ വയർ നിറഞ്ഞതായി തോന്നുന്നതിനാൽ അമിതഭക്ഷണത്തെ നിയന്ത്രിച്ചും ശരീരഭാരം കുറയ്ക്കാം. പേരയ്ക്ക ചേർന്ന ഡയറ്റ് മറ്റ് പഴവർഗങ്ങളിൽ നിന്ന് വ്യത്യസ്തമായി വളരെ വേഗത്തിൽ തന്നെ ശരീരഭാരം കുറയ്ക്കുന്നതായി കാണാം.
ശരീരഭാരം നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവർക്ക് കൊഴുപ്പു നീക്കിയ പാലിനൊപ്പം പേരയ്ക്ക അരച്ചു ചേർത്ത് ഷേയ്ക്ക് രൂപത്തിലാക്കിയോ ഫ്രൂട്ട് സാലഡിൽ ചേർത്തോ ജ്യൂസാക്കിയോ ഉപയോഗിക്കാം. ശരീരഭാരം കുറയ്ക്കുന്നതിനൊപ്പം പ്രതിരോധശേഷി കൂട്ടുകയും ചെയ്യുന്നു പേരയ്ക്ക. ചുവന്ന പേരയ്ക്കയും വെളുത്ത നിറമുള്ള പേരയ്ക്കയും ശരീരഭാരം നിയന്ത്രിക്കാൻ ഉപയോഗിക്കാമെങ്കിലും ചുവന്ന പേരയ്ക്ക നിങ്ങളുടെ ഹൃദയാരോഗ്യം കൂടി മെച്ചപ്പെടുത്തുമെന്ന് ഓർക്കുക. ഡയറ്ററി ഫൈബറുകൾ ധാരാളമുള്ള പേരയ്ക്ക ദഹനത്തിനും ഉത്തമമാണ്.