കേരളത്തിലെ ബി.ജെ.പി നേതാക്കന്മാരിൽ ശ്രദ്ധേയനാണ് കെ.സുരേന്ദ്രൻ. ബി.ജെ.പി നേതാവ് എന്നതിലുപരി ശബരിമല ആചാര സംരക്ഷണ സമരത്തിലൂടെ അടുത്തിടെയായി സമൂഹത്തിൽ വളരെയധികം നിറഞ്ഞു നിൽക്കാൻ സുരേന്ദ്രന് സാധിച്ചു. കുറച്ചു കാലങ്ങളായി ചാനൽ ചർച്ചകളിലും സജീവ സാന്നിധ്യമാണ് സുരേന്ദ്രൻ. അടുത്തിടെ അദ്ദേഹം നടത്തിയ ചില രാഷ്ടീയ പ്രസ്താവനകൾ ട്രോൾ ഗ്രൂപ്പുകളിലും, സമൂഹ മാദ്ധ്യമങ്ങളിലും വൈറലായി നിറഞ്ഞു നിന്നു. രാജ്യത്തെ വിവിധ രാഷ്ട്രീയ നേതാക്കന്മാരുടെ വീട്ടിൽ നടന്ന റെയ്ഡിനു പിന്നിലെ കാരണങ്ങൾ വ്യക്തമാക്കുകയാണ് സുരേന്ദ്രൻ.

''കോൺഗ്രസിൽ എത്ര നേതാക്കന്മാരുണ്ട്? എന്ത് കൊണ്ട് ചിദംബരത്തിന്റെയും, ശിവകുമാറിന്റെയും വീട്ടിൽ മാത്രം റെയ്ഡ് നടത്തി. എ.കെ ആന്റണിയുടെയും, മൻമോഹൻസിംഗിന്റെയും വീട്ടിൽ റെയ്ഡ് നടത്തിയില്ല. ഇതിൽ യാതൊരു രാഷ്ട്രീയ ലക്ഷ്യവുമില്ല"" . കേരളത്തിലെ ജനങ്ങൾക്ക് ഇത്രയധികം പ്രശ്നങ്ങൾ ഉള്ളപ്പോൾ എങ്ങനെയാണ് പൗരത്വ നിയമ ഭേദഗതിയിൽ, ഇതാ കേരളം അപകടത്തിലാണെന്ന് പറയാൻ പിണറായി വിജയനും, രമേശ് ചെന്നിത്തലയ്ക്കും സാധിക്കുന്നത്. കൗമുദി ടി.വിയുടെ സ്ട്രൈറ്റ് ലൈൻ എന്ന പരിപാടിയിൽ മനസുതുറക്കുകയാണ് കെ.സുരേന്ദ്രൻ.

k