kiran-

തിരുവനന്തപുരം: പൗരത്വഭേദഗതിയുമായി ബന്ധപ്പെട്ട ഗൃഹസമ്പർക്ക പരിപാടിയിൽ അതൃപ്തി അറിയിച്ച് സാഹിത്യകാരൻ ജോർജ് ഓണക്കൂർ. പരിപാടിയുടെ ഭാഗമായി കേന്ദ്ര മന്ത്രി കിരൺ റിജ്ജു വീട്ടിലെത്തിയപ്പോഴാണ് ജോർജ് ഓൺക്കൂർ അതൃപ്തി അറിയിച്ചത്. പൗരത്വ ഭേദഗതി നിയമത്തിൽ ഒരു മതത്തെ ഒഴിവാക്കി ആറ് മതങ്ങളെ ഉൾപ്പെടുത്തിയത് ശരിയായില്ലെന്ന്‌ ജോർജ് ഓണക്കൂർ കിരൺ റിജ്ജുവിനെ അറിയിച്ചു.

സംസ്ഥാനത്തെ കിരൺ റിജ്ജുവിന്റെ ആദ്യ ജനസമ്പർക്ക പരിപാടിയായിരുന്നു ജോർജ് ഓണക്കൂറിന്റെ വീട്ടിലേത്. ആദ്യ സന്ദർശനത്തിൽ തന്നെ അതൃപ്തി നേരിടേണ്ടി വന്നത് ബി.ജെ.പിക്ക് വലിയ തിരിച്ചടിയായി. കേന്ദ്ര മന്ത്രിയുടെ സന്ദർശനത്തിന് ശേഷം ജോർജ് ഓണക്കൂർ തന്റെ നിലപാട് മാദ്ധ്യമങ്ങളെ അറിയിക്കുകയും ചെയ്തു.

ദേശീയ പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് ജനങ്ങൾക്കിടയിൽ ആഴത്തിൽ ബോധവത്‌ക്കരണം നടത്താൻ ബി.ജെ.പി രാജ്യവ്യാപകമായി ഗൃഹസമ്പർക്ക പ്രചാരണ പരിപാടി സംഘടിപ്പിക്കുമെന്നാണ് അറിയിച്ചത്. കേന്ദ്രമന്ത്രിമാരുടെയും മുതിർന്ന നേതാക്കളുടെയും നേതൃത്വത്തിൽ മൂന്നു കോടി വീടുകളാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. ഡൽഹിയിൽ ദേശീയ അദ്ധ്യക്ഷൻ അമിത് ഷായും വർക്കിംഗ് പ്രസിഡന്റ് ജെ.പി. നദ്ദ ഗാസിയാബാദിലും കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ് ലക്‌നൗ, നിതിൻ ഗഡ്‌കരി നാഗ്‌പൂർ, നിർമ്മലാ സീതാരാമൻ ജയ്‌പൂർ, ഇതോടനുബന്ധിച്ച് ജില്ലകൾ തോറും പത്രസമ്മേളനങ്ങൾ, ബുദ്ധിജീവികളെ പങ്കെടുപ്പിച്ച് പ്രത്യേക സമ്മേളനങ്ങൾ, റാലികൾ, പ്രശസ്‌തരായ വ്യക്തികൾക്ക് പ്രത്യേക ബോധവത്‌ക്കരണ ക്ളാസ് തുടങ്ങിയവും സംഘടിപ്പിക്കുമെന്നും ബി.ജെ.പി അറിയിച്ചിരുന്നു.