നടി സാറാ അലി ഖാൻ ഇപ്പോൾ മാലിദ്വീപിൽ വെക്കേഷൻ അടിച്ചുപൊളിക്കുകയാണ്. സ്വിമ്മിംഗ് പൂളിൽ അടിച്ചുപൊളിക്കുന്നതിന്റെ ചിത്രങ്ങൾ താരം തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. അമ്മയും സഹോദരനും സാറയ്ക്കൊപ്പമുണ്ട്. മൾട്ടി കളർ ബിക്കിനിയിട്ട് പൂളിൽ വിശ്രമിക്കുന്ന ചിത്രമാണ് കഴിഞ്ഞ ദിവസം സാറ പങ്കുവച്ചതെങ്കിൽ ഒടുവിലായി പങ്കുവച്ചത് സായാഹ്നത്തിലെ കടലിനോട് ചേർന്നുള്ള ചിത്രമാണ്. അമ്മ അമൃതാ സിംഗിനും സഹോദരൻ ഇബ്രാഹിം അലി ഖാനുമൊപ്പമുള്ള ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.