rape

ബറേലി: പീഡനത്തിന് ഇരയായി എന്നു കാട്ടി പരാതി നൽകിയ സ്ത്രീക്കെതിര ആയുധമേന്തി ഗ്രാമവാസികൾ രംഗത്തെത്തി. ഉത്തർപ്രദേശിലെ ബറേലി ജില്ലയിലാണ് സംഭവം.39 പേർ തന്നെ പീഡിപ്പിച്ചു എന്നാണ് പെൺകുട്ടിയുടെ പരാതി. തിരിച്ചറിഞ്ഞ നാല് പേർക്കെതിരെയും,​ തിരിച്ചറിയാത്ത 35 പേരെയും ഉൾപ്പെടുത്തിയാണ് കന്റോൺമെന്റ് പോലീസ് സ്റ്റേഷനിൽ യുവതി കേസ് നൽകിയത്. എന്നാൽ പ്രതികളെയാരെയും പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

പരാതി ലഭിച്ചതിനെ തുടർന്ന് പെൺകുട്ടിയെ പൊലീസ് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. എന്നാൽ പരിശോധനാ റിപ്പോർട്ട് ഇതുവരെയും ലഭിച്ചിട്ടില്ല. റിപ്പോർട്ട് ലഭിച്ച ശേഷം കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നു ഉദ്യോഗസ്ഥർ വ്യക്തമാക്കി.

പീഡനത്തിനിരയായ പെൺകുട്ടിക്കെതിരെ ഗ്രാമവാസികൾ പോലീസ് സൂപ്രണ്ടിന്റെ ഓഫീസിന് പുറത്ത് കഴിഞ്ഞ ദിവസം പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. പരാതി നൽകിയ പെൺകുട്ടിക്കെതിരെ തോളിൽ ആയുധമേന്തിയാണ് ഗ്രാമവാസികൾ പ്രതിഷേധിച്ചത്. തുടർന്ന് സർക്കിൾ ഓഫീസർ അശോക് കുമാറിനെ കണ്ട് കേസിൽ നിഷ്‌പക്ഷമായ അന്വേഷണം നടത്തണമെന്ന് ഗ്രാമവാസികൾ ആവശ്യപ്പെട്ടു. പ്രതികളായ 39 പേരിൽ നിന്ന് കടം വാങ്ങിയ 2.50 ലക്ഷം രൂപ തിരിച്ച് കൊടുക്കാൻ ഭർത്താവ് ആവശ്യപ്പെട്ടതിനെ തുടർന്നാണ് യുവതി വ്യാജ പീഡന കേസുകൾ സമർപ്പിച്ചതെന്ന് ഗ്രാമവാസികൾ ആരോപിച്ചു